UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സദാചാര പോലീസിങ്ങ്; ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു

കൈകാലുകള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ ച്രചരിപ്പിക്കുകയും ചെയ്തതില്‍ മനം നൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നാണ് വിവരം.

സദാചാര ലംഘനം ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്ത യുവാവ് ആത്മഹത്യ ചെയതു. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്. വീടിന് സമീപത്ത് തുങ്ങിമരിച്ച നിലയിലാണ് സാജിദിനെ കണ്ടെത്തിയത്.

കുറ്റിപ്പാലക്ക് സമീപത്തുള്ള അമ്മായിപ്പടിയില്‍ രാത്രിയില്‍ സംശയകരമായ സഹാചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു അള്‍ക്കൂട്ടത്തിന്റെ മര്‍ദനം. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം അരങ്ങേറിയത്. കൈകാലുകള്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ ച്രചരിപ്പിക്കുകയും ചെയ്തതില്‍ മനം നൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നാണ് വിവരം.

അതേസമയം, ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ കണ്ടെത്തിയത് സംബന്ധിച്ച് ഇതുവരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപോര്‍ട്ട്. സംഭവത്തില്‍ ആരും പരാതി നല്‍കാത്തതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്യാത്തതെന്നാണ് കല്‍പകഞ്ചേരി പോലീസ് നല്‍കുന്ന വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍