UPDATES

ട്രെന്‍ഡിങ്ങ്

വായ്പകൾക്ക് സംസ്ഥാനം പ്രഖ്യാപിച്ച മൊറട്ടോറിയത്തിന് റിസർവ് ബാങ്ക് അനുമതി നിഷേധിച്ചു

പ്രളയത്തിന് പിന്നാലെ ആദ്യം പ്രഖ്യാപിച്ച സമയ പരിധി ആയിരുന്ന മാർച്ച് 31-ന് അവസാനിച്ച മൊറട്ടോറിയം ഇനി നീട്ടേണ്ടെന്നാണ് റിസർവ് ബാങ്ക് നിലപാട്.

സംസ്ഥാനത്ത് കനത്ത നാശം വിതച്ച പ്രളയത്തിന് ശേഷം കർഷക വായ്പകൾക്ക് സര്‍ക്കാർ ഏർപ്പെടുത്തിയ മൊറട്ടോറിയത്തിന് റിസർവ് ബാങ്കിന്റെ അനുമതിയില്ല. പ്രളയത്തിനും കർഷക ആത്മഹത്യകൾക്കും പിന്നാലെ ഈ വർഷം ഡിസംബർ 30 വരെ എല്ലാ കാര്‍ഷിക വായ്പകൾക്കും ഏർ‌പ്പെടുത്തിയിരുന്ന മൊറട്ടോറിയത്തിനാണ് അനുമതി നിഷേധിച്ചതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ആദ്യം പ്രഖ്യാപിച്ച സമയ പരിധി ആയിരുന്ന മാർച്ച് 31-ന് അവസാനിച്ച മൊറട്ടോറിയം ഇനി നീട്ടേണ്ടെന്നാണ് റിസർവ് ബാങ്ക് നിലപാട്.

മേയ് 29-ന് ഉത്തരവ് പ്രകാരമാണ് കാർഷികവായ്പയ്ക്കും കൃഷി പ്രധാന വരുമാനമാർഗമാക്കിയെടുത്ത എല്ലാത്തരം വായ്പകൾക്കുമാണ് മൊറട്ടോറിയം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇടുക്കി, വയനാട് ജില്ലകളിൽ അടുത്തിടെ ഉണ്ടായ കർഷക ആത്മഹത്യകൾ വായ്പാ തിരിച്ചടവ് മുടങ്ങിയത് മൂലമാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ആയിരുന്നു മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ യോഗം വിളിച്ച ശേഷമായിരുന്നു നടപടി. എന്നാൽ മൊറട്ടോറിയം നടപ്പാക്കാൻ റിസർവ് ബാങ്കിന്റെ അനുമതി തേടിയ ബാങ്കുകൾക്കാണ് നീട്ടേണ്ടെന്ന മറുപടി ലഭിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മൊറട്ടോറിയം നിലവിലുണ്ടെങ്കിൽ ഡിസംബർ 31 വരെ വിവിധ വായ്പകളിൽ മേൽ ജപ്തിനടപടികൾ ഉണ്ടാവില്ല. കൂടാതെ വായ്പയെടുത്തവർക്ക് തിരിച്ചടവിനുള്ള സമയം നീണ്ടുകിട്ടുകയും. പിന്നീട് നൽകണമെങ്കിലും ഇക്കാലയളവിലെ പലിശയ്ക്ക് പിഴപ്പലിശ ഉണ്ടാകില്ലെന്നതും ആശ്വാസമായിരുന്നു. എന്നാൽ മൊറട്ടോറിയം ഇല്ലാതിരിക്കുന്ന സാഹചര്യത്തിൽ വായ്പ തിരിച്ചുപിടിക്കുന്നതിനായി ബാങ്കുകൾക്ക് ജപ്തിയിലേക്കും മറ്റും നീങ്ങാൻകഴിയും. വീഴ്ചവന്ന തിരിച്ചടവിന് പിഴപ്പലിശ നൽകാൻ കർഷകർ ബാധ്യസ്ഥരാകുയും ജപ്തിക്ക് ബാങ്കുകൾക്ക് നിയമപരമായ പിൻബലം ലഭിക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്യും.

സർക്കാർ കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്നുവർഷത്തിനിടെ കേരളത്തിൽ 15 കർഷകർ ആത്മഹത്യ ചെയ്തെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ നിയമസഭയിൽ പറഞ്ഞു. ഇടുക്കിയിൽ പത്തുപേരും വയനാട്ടിൽ അഞ്ചുപേരും. ഇടുക്കിയിൽ ഒൻപത് കർഷകരുടെ ആശ്രിതർക്ക് 29 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് വിതരണം ചെയ്തു. വയനാട്ടിലെ സഹായവിതരണ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഉടമസ്ഥാവകാശം തെളിയിക്കാതെ എങ്ങനെയാണ് ഭൂനികുതി സ്വീകരിക്കുക? ഹാരിസണ്‍ അടക്കമുള്ളവരില്‍ നിന്ന് 38000 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള സിവില്‍ കേസ് വൈകിപ്പിക്കുന്നതാര്‍?

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍