UPDATES

കർഷക ആത്മഹത്യ: അടിയന്തിര നടപടികളുമായി സർക്കാർ; പ്രളയ ബാധിത മേഖലകളിലെ കാർഷിക വായ്പകളുടെ പലിശ ഏറ്റെടുക്കും

പ്രകൃതി ക്ഷോഭം മുലമുള്ള വിളനാശം നേരിടുന്നതിനായി 85 കോടി രൂപയും അനുവദിക്കാൻ മന്ത്രി സഭായോഗം തീരുമാനിച്ചു

കർഷക ആത്മഹത്യ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികളുമായി സംസ്ഥാന സർക്കാർ. കാർഷിക കടങ്ങൾക്ക് പ്രഖ്യാപിച്ചിരുന്ന മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടി. ഇതിന് പുറമെ ഇടുക്കി, വയനാട് എന്നീ ജില്ലകൾക്കും കുട്ടനാടിനും പ്രത്യേക പാക്കേജും പ്രഖ്യാപിക്കും, കാർഷിക കടാശ്വാസ കമ്മീഷൻ വായ്പാ പരിധിയും ഉയർത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.  ഒരു ലക്ഷത്തിൽ നിന്നും രണ്ട് ലക്ഷമാക്കിയാണ് പരിധി ഉയർത്തിയത്.  അൻപതിനായിരം രൂപയ്ക്ക് മുകളിൽ വരുന്ന വായ്പാ കുടിശ്ശികകളാണ് ഇതിൽ ഉൾപെടുകയെന്നും മുഖ്യമന്ത്രി അറിയിച്ചു. കർഷക ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കാൻ ഇന്നു ചേർന്ന ചേർന്ന പ്രത്യേക മന്ത്രി സഭായോഗത്തിന്റെതാണ് തീരുമാനങ്ങൾ. പ്രളയ ബാധിത മേഖകളിലെ കാർഷിക വായ്പകളുടെ പലിശ സർക്കാർ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

സഹകരണ ബാങ്ക്, പൊതുമേഖല ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നും കർഷർ എടുത്തിട്ടുള്ള  കാർഷിക വായ്പ്ക്ക് പുറത്തുള്ള വായ്പകൾക്കും മൊറട്ടോറിയം ബാധകമാണ്. കാർഷിക കടാശ്വാസ കമ്മീഷൻ റിപ്പോർട്ട് പ്രകാരമുള്ള വയനാട് ജില്ലയിലെ 2014 മാർച്ച് 31 വരെയുള്ള കാർഷിക വായ്പകൾക്കും മറ്റ് ജില്ലകളിലെ 2011 ഒക്ടോബർ 31 വരെയുമുള്ള കാർഷിക വായ്പകൾക്കായിരിക്കും ആനുകൂല്യം ലഭിക്കുക. ഇത് സംസ്ഥാനത്തൊട്ടാകെ 2014 മാർച്ച് 31 വരെയുള്ള വായ്പകൾക്കാക്കിയാണ് മാറ്റം വരുത്തിയത്. ഇതിൽ ഇടുക്കി വയനാട് ജില്ലകളിലെ വായ്പകൾക് 2018 ഓഗസ്റ്റ് 31 വരെയായിയും ദീർഘിപ്പിക്കും.

ദീർഘകാല വിളകൾക്ക് പുതിയതായി അനുവദിക്കുന്ന വായ്പകളുടെ പലിശ 9 ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വായ്പ ഏടുക്കുന്ന തീയ്യതിയിൽ നിന്നും ഒരു വര്‍ഷത്തേക്ക് നൽകും. പ്രകൃതി ക്ഷോഭം മൂലമുള്ള വിളനാശം നേരിടുന്നതിനായി 85 കോടി രൂപയും അനുവദിക്കാൻ മന്ത്രി സഭായോഗം തീരുമാനിച്ചിട്ടുണ്ട്. വാണിജ്യബാങ്കുകളിലെ വായ്പകളും കടാശ്വാസ കമ്മിഷന്‍ പരിധിയില്‍ കൊണ്ടുവരാന്‍ നടപടിയെടുത്തു. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കും. വിളനാശത്തിനുളള നഷ്ടപരിഹാരം ഇരട്ടിയാക്കും ഇത് ഉടന്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ലോകബാങ്ക് വായ്പയെടുക്കാനും മന്ത്രിസഭാതീരുമാനം തീരുമാനിച്ചു. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്കുന്നത് പരിശോധിക്കാന്‍ സംവരണം നടപ്പാക്കാന്‍ കമ്മിഷനെ നിശ്ചയിച്ചു. മൂന്നുമാസത്തിനകം കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

1.    പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക വായ്പകളിേډലുള്ള ജപ്തിനടപടികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. ഇത് കര്‍ഷകര്‍ എടുത്തിട്ടുള്ള എല്ലാ വായ്പകള്‍ക്കും 2019 ഡിസംബര്‍ 31 വരെ ബാധകമായിരിക്കും.

2.    കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ മുഖേന നിലവില്‍ വയനാട് ജില്ലയില്‍ 2014 മാര്‍ച്ച് 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കും മറ്റ് ജില്ലകളില്‍ 2011 ഒ12:41 PM 3/6/2019ക്ടോബര്‍ 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്. പ്രസ്തുത തീയതി ഇടുക്കി, വയനാട് ജില്ലകളിലെ കൃഷിക്കാരുടെ 2018 ആഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് ദീര്‍ഘിപ്പിച്ചു നല്‍കാന്‍ തീരുമാനിച്ചു. മറ്റു ജില്ലകളില്‍ 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകള്‍ക്കാവും ഈ ആനുകൂല്യം ബാധകമാവുക.

3.    കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ 50,000 രൂപയ്ക്കു മേലുള്ള കുടിശ്ശികയ്ക്ക് നല്‍കുന്ന ആനുകൂല്യം ഒരു ലക്ഷം രൂപയില്‍ നിന്ന് രണ്ടുലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.

4.    ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പയുടെ പലിശ 9 ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു. ഒരു വര്‍ഷം വരെയാണ് ഈ ആനുകൂല്യം ലഭിക്കുക.
5.    കാര്‍ഷിക കടാശ്വാസ കമ്മീഷന്‍റെ പരിധിയില്‍ വാണിജ്യ ബാങ്കുകളെ ഉള്‍പ്പെടുത്താമോ എന്ന കാര്യം പരിശോധിക്കാന്‍ കൃഷി-ആസൂത്രണ വകുപ്പുകളെ ചുമതലപ്പെടുത്താന്‍ തീരുമനിച്ചു.

6.    പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് 85 കോടി രൂപ ഉടനെ അനുവദിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 54 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കും.

7.    വിളനാശം മൂലമുള്ള നഷ്ടത്തിന് 2015 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നല്‍കുന്ന ധനസഹായം കുരുമുളക്, കമുക്, ഏലം, കാപ്പി, കൊക്കോ, ജാതി, ഗ്രാമ്പു എന്നീ വിളകള്‍ക്ക് നിലവിലുള്ള തുകയുടെ  100 ശതമാനം വര്‍ദ്ധന അനുവദിക്കാന്‍ തീരുമാനിച്ചു. ഈ ധനസഹായം ഇക്കഴിഞ്ഞ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്കും നല്‍കും.

റീബില്‍ഡ് കേരള

കേരളം നേരിട്ട ഏറ്റവും വലിയ പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വിശദമായ പഠനം യു.എന്‍ ഏജന്‍സികളും ലോക ബാങ്കും ചേര്‍ന്ന് നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ കേരള നിര്‍മ്മിതിക്ക് ഏകദേശം 32,000 കോടി രൂപ ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു.

ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്ന പുനര്‍നിര്‍മ്മാണ സംവിധാനത്തിന് രൂപം നല്‍കുകയുണ്ടായി. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോകബാങ്കിന്‍റെ ആദ്യ വികസന വായ്പയായി ഏകദേശം 3500 കോടി രൂപ ലഭ്യമാക്കാനുള്ള നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. 70:30 അനുപാതത്തിലാകും വായ്പ ലഭ്യമാക്കുക. ലോകബാങ്ക് 3500 കോടി രൂപ ലഭ്യമാക്കുമ്പോള്‍ പദ്ധതി പ്രവര്‍ത്തനത്തിനായി ആകെ 5000 കോടിയിലധികം രൂപ കേരളത്തിന് ഉപയോഗിക്കാനാകും. ഈ വര്‍ഷം ജൂണ്‍, ജൂലൈ മാസത്തോടെ വായ്പ ലഭിക്കുന്നതിനാവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇതിനു പുറമെ, ബൃഹത്തായ പുനര്‍നിര്‍മ്മാണത്തിനായി ദുരന്തനിവാരണം, പരിസ്ഥിതി, സ്ഥാപന ശാക്തീകരണം, വിവര സമുച്ചയങ്ങളുടെ ഉപയോഗം എന്നീ നാലു തലങ്ങളും ജലവിഭവം, ജലവിതരണം, സാനിറ്റേഷന്‍, നഗരമേഖല, റോഡുകളും പാലങ്ങളും, ഗതാഗതം, വനം, കൃഷിയും അനുബന്ധ മേഖലകളും, മത്സ്യബന്ധനം, ഉപജീവനം, ഭൂവിനിയോഗം എന്നീ 11 മേഖലകളും ഉള്‍പ്പെടുന്ന റീബില്‍ഡ് കേരള വികസന പദ്ധതിയുടെ കരട് രേഖ മന്ത്രിസഭ പരിഗണിച്ചു.

ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി ഈ രേഖ ഇന്ന് വൈകുന്നേരം വിലയിരുത്തും. പൊതുജനങ്ങളുടെയും വിദേശ മലയാളികളുടെയും പ്രൊഫഷണലുകളുടെയും ആര്‍.കെ.ഐ ഉപദേശകസമിതിയുടെയും അഭിപ്രായനിര്‍ദ്ദേശങ്ങള്‍ കൂടി ശേഖരിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാനും അംഗീകാരങ്ങള്‍ നല്‍കാനും ചീഫ് സെക്രട്ടറിയെയും ആര്‍.കെ.ഐ സി.ഇ.ഒയെയും മന്ത്രിസഭ ചുമതലപ്പെടുത്തി.

വായ്പ ലഭ്യമാക്കുന്നതിനു മുന്നോടിയായി അംഗീകരിക്കേണ്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കുകയും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അതത് വകുപ്പുകളെ ചുമതലപ്പെടുത്തുകയും ചെയ്തു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍