UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആറ്റുകാൽ പൊങ്കാലയ്ക്കു പോയ അമ്മയും മകളും കെഎസ്ആർടിസി ബസിടിച്ച് മരിച്ചു

ആതിര ഓടിച്ച സ്കൂട്ടറിന് പിറകേ കെഎസ്ആർടിസി. ബസ്സ് ഇടിക്കുകയായിരുന്നു.

ആറ്റുകാൽ പൊങ്കാലയ്ക്ക് പുറപ്പെട്ട അമ്മയും മകളം ബസ്സിടിച്ച് മരിച്ചു. കൊല്ലം കർബല ഇംഗ്ഷനിൽ ചെമ്മാം മുക്കിനുമിടയിൽ ഭാരത രാഞ്ജി പബ്ളിക്കിന് മുന്നിൽ വച്ച് ഇന്നലെ രാവിലെ ആറു മണിയോടെയായിരുന്നു അപകടം. കൊല്ലം ആശ്രാമം കാവടിപ്പുറം നഗർ സ്വദേശിനി ജലജയും മകൾ ആര്യയുമാണ് മരിച്ചത്. ഇരുചക്രവാഹനത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് പോയതായിരുന്നു ഇരുവരും.

ആതിര ഓടിച്ച സ്കൂട്ടറിന് പിറകേ കെ.എസ്.ആർ.ടി.സി. ബസ്സ് ഇടിക്കുകയായിരുന്നു. ജലജ സംഭവസ്ഥലത്തും ഗുരുതരമായി പരിക്കേറ്റ ആര്യ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ആര്യയെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുളത്തൂപ്പുഴ- കൊല്ലം വേണാട് ബസ്സാണ് ഇടിച്ചത്.

ജലജയുടെ ഭർത്താവ് മണികണ്‌ഠൻ ചിന്നക്കടയിൽ ലോഡിങ്​ തൊഴിലാളിയാണ്. അരിപ്പൊടിയും മറ്റ്​ സാധനങ്ങളും പാക്കറ്റിലാക്കി കടകളിൽ എത്തിക്കുന്ന സംരംഭം നടത്തിവരുകയായിരുന്നു ജലജ. ഇരുവരുടെയും മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ആര്യയുടെ ഭർത്താവ് ശ്രീജിത്ത്  ഇന്നു നാട്ടിലെത്തിയ ശേഷം പോളയത്തോട് ശ്മശാനത്തിൽ സംസ്കാരം നടക്കും. അപകടത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവർ ഒളിവിലാണെന്നാണ് വിവരം. ആതിരയാണ്​ ജലജയുടെ മറ്റൊരു മകൾ. യു.കെ.ജി വിദ്യാർഥി അദ്വൈത് ആര്യയുടെ ഏക മകനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍