UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്ലിന്റിന് സ്മാരകമെന്ന സ്വപ്നം ബാക്കി; പിതാവ് തോമസ് ജോസഫ് അന്തരിച്ചു

പെന്‍സിലും ക്രയോണ്‍സും എണ്ണഛായവും ജലഛായവും എല്ലാം ഉപയോഗിച്ച് വരച്ച ചിത്രങ്ങളിലൂടെ ലോകത്തെ ഞെട്ടിച്ച ക്ലിന്റ് ഒരു അദ്ഭുത ബാലന്റെ രക്ഷിതാവായിട്ടായരുന്നു തോമസ് ജോസഫ് തോമസിനെ ലോകം കണ്ടത്.

ഏഴ് വയസിനിടെ മുപ്പതിനായിരത്തിലേറെ ചിത്രങ്ങള്‍ വരച്ച് ലോകത്തെ വിസ്മയിപ്പിച്ച എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന ക്ലിന്റിന്റെ പിതാവ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു തോമസ് ജോസഫ് (72)ന്റെ മരണം. എറണാകുളം മുല്ലപ്പറമ്പില്‍ കുടുംബാംഗമായ ജോസഫ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ ഉദ്യോഗസ്ഥനായിരുന്നു.

പെന്‍സിലും ക്രയോണ്‍സും എണ്ണഛായവും ജലഛായവും എല്ലാം ഉപയോഗിച്ച് വരച്ച ചിത്രങ്ങളിലൂടെ ലോകത്തെ ഞെട്ടിച്ച ക്ലിന്റ് ഒരു അദ്ഭുത ബാലന്റെ രക്ഷിതാവായിട്ടായരുന്നു തോമസ് ജോസഫ് തോമസിനെ ലോകം കണ്ടത്. ഇദ്ദേഹത്തിന്റെയും ഭാര്യ ചിന്നമ്മയുടെയും ഏക മകനായിരുന്ന ക്ലിന്റ്. രണ്ടു വയസ്സിനുള്ളില്‍ മലയാളവും നാല് വയസ്സില്‍ ഇംഗ്ലീഷും പഠിച്ച ക്ലിന്റ് വായിച്ചും പറഞ്ഞും കേട്ട കഥാ സന്ദര്‍ഭങ്ങളെ കാൻവാസിലേക്ക് പകർത്തുകയായിരുന്നു.

രണ്ട് വയസ്സുമുതല്‍ തന്നെ കുട്ടി ചിത്രരചനയും ആരംഭിച്ചിരുന്നു. എന്നാൽ കുഞ്ഞിലെ തന്നെ കരള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഏഴ് വയസ്സ് തികയാന്‍ ഒരു മാസം ശേഷിക്കുമ്പോൾ ക്ലിന്റ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

2522 ദിവസങ്ങള്‍, 25,000 ചിത്രങ്ങള്‍; ക്ലിന്റ് എന്ന വിസ്മയം ലോകത്തിനു മുന്നില്‍ ഒരിക്കല്‍ കൂടി അവതരിപ്പിക്കുകയാണ് കേരള ടൂറിസം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍