UPDATES

കേസെടുത്താല്‍ നിയമപരമായി നേരിടുമെന്ന് മുല്ലപ്പള്ളി, കേസിന്റെ കാര്യം അറിയില്ല എന്ന് ഡിജിപി ബെഹറ

ഡിജിപി പ്രവര്‍ത്തിക്കുന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെയാണ് എന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു.

ഡിജിപി ലോക്‌നാഥ് ബെഹ്രയെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്താല്‍ അതിനെ നിയമപരമായി നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡിജിപി പ്രവര്‍ത്തിക്കുന്നത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെയാണ് എന്ന് മുല്ലപ്പള്ളി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് മുല്ലപ്പള്ളിക്കെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യാന്‍ ആഭ്യന്തര വകുപ്പ്, ബെഹ്രയ്ക്ക് അനുമതി നല്‍കുകയായിരുന്നു.

പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കുന്ന പൊലീസുകാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുന്ന സര്‍ക്കുലറിന്റെ പേരിലാണ് മുല്ലപ്പള്ളി ഡിജിപിയെ വിമര്‍ശിച്ചത്. അതേസമയം സര്‍ക്കാര്‍ ഇങ്ങനെയൊരു അനുമതി നല്‍കിയ കാര്യം തനിക്ക് അറിയില്ല എന്നാണ് ലോക്‌നാഥ് ബെഹ്ര മാധ്യമങ്ങളോട് പ്രതികരിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടിയെ പോലെ പെരുമാറുക എന്നത് അത്രയ്ക്ക് മോശം കാര്യമായിട്ടാണോ സര്‍ക്കാര്‍ കാണുന്നത് എന്ന് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം പരിഹസിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍