UPDATES

പോസിറ്റീവ് സ്റ്റോറീസ്

മകനെ കൊന്ന വിദ്വേഷത്തെ തോല്‍പ്പിക്കാന്‍ സ്‌നേഹം കൊണ്ട് നിറച്ചൊരു ഇഫ്താര്‍ വിരുന്ന്

മുസ്ലിം യുവതിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ നാലുമാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ഫ്രീലാന്റ്‌സ് ഫോട്ടോ ഗ്രാഫര്‍ അങ്കിത്ത് സക്‌സേന (23)യുടെ കുടുംബമാണ് അയല്‍വാസികള്‍ക്കായി കഴിഞ്ഞ ദിവസം ഇഫ്താര്‍ വിരുന്നൊരുക്കിയത്.

മകന്‍ നഷ്ടപ്പെട്ട വിഷമത്തിലും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വില മനസിലാക്കി സഹവാസികള്‍ക്ക് ഇഫ്താറൊരുക്കി ഡല്‍ഹിയിലെ അങ്കിത് സക്‌സേനയുടെ കുടുംബം. മുസ്ലിം യുവതിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ നാല് മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ അങ്കിത്ത് സക്‌സേന (23)യുടെ കുടുംബമാണ് അയല്‍വാസികള്‍ക്കായി കഴിഞ്ഞ ദിവസം ഇഫ്താര്‍ വിരുന്നൊരുക്കിയത്. വിദ്വേഷം നിലനില്‍ക്കാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് മതസൗഹാര്‍ദ്ദത്തിന്‍റെ വില മനസിലാക്കി അങ്കിത്തിന്‍റെ പിതാവ് യശ്പാല്‍ സമീപത്തുള്ളവര്‍ക്കായി ഇഫ്താര്‍ സംഘടിപ്പിച്ചത്.

അയല്‍വാസി മുഹമ്മദ് ഇസ്ഹാര്‍ ആലമിന്റെ കുടുംബത്തോടൊപ്പം ചേര്‍ന്ന് നടത്തിയ ഇഫ്താറില്‍ അങ്കിത്തിന്‍റെ സുഹൃത്തുക്കള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു. പഴങ്ങള്‍ ഒരുക്കിയും ശീതള പാനിയം തയ്യാറാക്കാന്‍ അടക്കം മുന്നിട്ടിറങ്ങിയ സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കുമൊപ്പം ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയിലെ ഡോക്ടര്‍ കഫീല്‍ അഹമദ് ഖാന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ എന്നിവരും പങ്കെടുത്തു. അങ്കിതിന്‍റെ വിവിധ തരത്തിലുള്ള ഫോട്ടോകളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മകനെ വകവരുത്തിയവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നാണ് തന്‍റെ ആഗ്രഹം. എന്നാല്‍ അതിന്‍റെ പേരില്‍ ഒരു സമുദായത്തെ കുറ്റപ്പെടുത്താന്‍ താന്‍ തയ്യാറല്ലെന്നും യശ്പാല്‍ പറയുന്നു. സാഹോദര്യത്തിന്‍റെ സന്ദേശം പകരുകയാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇഫ്താര്‍ സംഘടിപ്പിക്കുക എന്ന പദ്ധതി സുഹൃത്ത് ആലമാണ് മുന്നോട്ടുവച്ചത്. അദ്ദേഹം തന്നയാണ് വേണ്ട സാഹചര്യങ്ങള്‍ ഒരുക്കിയതും. വരും വര്‍ഷങ്ങളിലും പരിപാടി തുടരാനാണ് താല്‍പര്യമെന്നും യശ്പാല്‍ വ്യക്തമാക്കുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍