UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെൺകുട്ടികളെ ആഭാസനൃത്തം ചെയ്യാൻ നിർബന്ധിച്ചു, ബലാൽസംഗം ചെയ്തു; മുസഫര്‍പൂരിലെ സർക്കാർ ഷെൽറ്റർ ഹോമിൽ നടന്നത് ക്രൂരപീഡനമെന്ന് സിബിഐ

രാഷ്ട്രീയ വിവാദങ്ങൾക്ക് ഉൾപ്പെടെ വഴിവച്ച ബീഹാറിലെ മുസഫർപൂർ ഷെൽറ്റർ ഹോം പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി സി ബിഐ  കുറ്റപത്രം. ഷെൽറ്റർ ഹോമിൽ കഴിഞ്ഞ കുട്ടികൾ അതിക്രൂരമായ പീഡനങ്ങളാണ് നേരിട്ടിരുന്നതെന്ന് സിബിഐ പറയുന്നു. ആഭാസ നൃത്തം ചെയ്യിക്കുക, മയക്കുമരുന്ന കുത്തിവയ്ക്കുക, ബലാൽസംഗം എന്നിവ അനാഥമന്തിരത്തിൽ പതിവായിരുന്നെന്നും സിബിഐ വ്യക്തമാക്കുന്നു. 73 പേജുള്ള കുറ്റപത്രമാണ് സിബിഐ കേസിൽ തയ്യാറാക്കിയിട്ടുള്ളത്.

അനാഥമന്ത്രിരത്തിന്റെ നടത്തിപ്പ്കാരനായ ബ്രിജേഷ് ഠാക്കുറിന്റെ അതിഥികൾക്ക് മുന്നിൽ ശരീരം ദൃശ്യമാവുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിപ്പിച്ച് ഭോജ്പുരി പാട്ടുകൾ നൃത്തം ചെയ്യിപ്പിക്കുമെന്ന പെൺകുട്ടികൾ വെളിപ്പെടുത്തിയതായി കുറ്റപത്രം പറയുന്നു. നൃത്തത്തിനിടെ അതിഥികൾ ശാരീരിമായി അപമാനിക്കുകയും ബലാൽസംഗം ചെയ്യാറുമുണ്ട്. എതിർക്കുന്നവരെ അതിക്രൂരമായി മർദിക്കുമെന്നും അന്തേവാസികളുടെ മൊഴിയായി സിബിഐ വ്യക്തമാക്കുന്നു.

സർക്കാർ നിയന്ത്രണത്തിലുള്ള ഷെൽറ്റര്‍ ഹോമിൽ കുട്ടികള്‍ ലൈംഗിമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ബീഹാറിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉൾ‌പ്പെടെ ആരോപണവിധേയരായിരുന്നു. നിരവധി ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള മാധ്യമ പ്രവർത്തനങ്ങളുള്ള ബ്രിജേഷ് ഠാക്കുർ, അഗതിമന്തിരത്തിലെ ഉദ്യോഗസ്ഥർ തുടങ്ങി 20 ഒാളം പേരാണ് കേസിലെ പ്രതികൾ. പോക്സോയിലെ വിവിധ വകുപ്പുകൾ ഉൾപ്പെടെയാണ് പ്രതികൾക്ക് എതിരെ ചുമത്തിയിട്ടുള്ളത്. ബിഹാറിലെ മുസഫര്‍പൂരില്‍ 34 പെണ്‍കുട്ടികളെ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരടക്കം ബലാത്സംഗം ചെയ്യുകയും ക്രൂരമായ ലൈംഗിക, ശാരീരിക പീഡനത്തിന് ഇരകളാക്കുകയും ചെയ്തെന്നാണ് കേസ്. പത്തുവയസ്സുകാരി മുതൽ  42 അന്തേവാസികളിൽ 34 പേരും പീഡനത്തിന് ഇരയായതായും കുറ്റപത്രം പറയുന്നു.

ബിഹാര്‍ ‘സര്‍ക്കാരിന്റെ സ്വന്തം’ ബ്രജേഷ് ഠാക്കൂര്‍: 34 പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ട ഷെല്‍ട്ടര്‍ ഹോമിന്റെ ഉടമ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍