UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എംവി ശ്രേയാംസ് കുമാര്‍ എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍

പാര്‍ട്ടി ദേശീയ നേത്യത്വത്തിന്റെതാണ് നിയമനം. എല്‍ജെഡി ജനറല്‍ സെക്രട്ടറി സുശീല മുരാലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലായിരുന്നു പ്രഖ്യാപനം.

മാതൃഭൂമി ജോയിന്റ് ഡറക്ടറും മുന്‍ എംഎല്‍എയുമായ എംവി ശ്രേയാംസ് കുമാറിനെ ലോക്തന്ത്രിക്ക് ജനാദാള്‍ (എല്‍ജെഡി) സംസ്ഥാന പ്രസിഡന്റായി  തിരഞ്ഞെടുത്തു. പാര്‍ട്ടി ദേശീയ നേത്യത്വത്തിന്റെതാണ് നിയമനം. എല്‍ജെഡി ജനറല്‍ സെക്രട്ടറി സുശീല മുരാലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലായിരുന്നു പ്രഖ്യാപനം. വിദ്യാര്‍ഥി ജനതയിലൂടെ രാഷ്ട്രീയത്തിലെത്തിയ എം വി ശ്രേയാംസ് കുമാര്‍ 2006 ലും 2011 ലും ഇടത് സ്ഥാനാര്‍ഥിയായി കല്‍പ്പറ്റയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ട്.

ജനതാദള്‍ പാര്‍ട്ടിയുടെ കല്‍പ്പറ്റ മുന്‍സിപ്പല്‍ കമ്മിറ്റി, നിയോജക മണ്ഡലം ഭാരവാഹി എന്നിവയും, യുവ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, ജനതാദള്‍ വയനാടി ജില്ലാ സെക്രട്ടറി, ജനതാദള്‍ എസ് വയനാട് ജില്ലാ പ്രസിഡന്റ് ചുമതലകളും ശ്രേയാംസ് കുമാര്‍ വഹിച്ചിട്ടുണ്ട്. ഇതിനു പുറമെ ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി കേരളാ റീജിയണല്‍ കമ്മിറ്റി ചെയര്‍മാന്‍, കേരളാ ടെലിവിഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ്, നാഷനല്‍ ബ്രോഡികാസ്റ്റിങ്ങ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോ. വൈസ് എക്‌സിക്യൂട്ടീവ് അംഗം എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിക്കുന്നുണ്ട്. ശ്രേയാംസ് കുമാറിനു പുറമെ വര്‍ഗീസ് ജോര്‍ജിനെ എല്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറിയായും ദേശീയ നേതൃത്വം തിരഞ്ഞെടുത്തു.

എം.പി വീരേന്ദ്രകുമാര്‍ എം പിക്ക് മീശയുണ്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍