UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാന്‍ ശ്രീരാമന്റെ കുടുംബത്തില്‍പ്പെട്ടയാള്‍: തെളിയിക്കാനുള്ള ‘രേഖ’ കയ്യിലുണ്ടെന്നും ബിജെപി എംപി

ശ്രീരാമന്റെ മകന്‍ കുശന്റെ പരമ്പരയില്‍ പെട്ടവരാണ് തങ്ങളെന്ന് ദിയ കുമാരി അവകാശപ്പെട്ടു.

തന്റെ പൂര്‍വികര്‍ ശ്രീരാമന്റെ കുടുംബത്തില്‍പ്പട്ടവരാണ് എന്നാണ് രാജസ്ഥാനിലെ രാജ്‌സമന്ദില്‍ നിന്നുള്ള ബിജെപി ലോക്‌സഭ എംപിയും ജയ്പൂര്‍ രാജകുടുംബാംഗവുമായ ദിയ കുമാരിയുടെ അവകാശവാദം. ശ്രീരാമന്റെ മകന്‍ കുശന്റെ പരമ്പരയില്‍ പെട്ടവരാണ് തങ്ങളെന്ന് ദിയ കുമാരി അവകാശപ്പെട്ടു. അയോധ്യ ഭൂമി തര്‍ക്ക കേസുമായി ബന്ധപ്പെട്ട് രഘുവംശത്തില്‍ പെട്ട ആരെങ്കിലും അയോധ്യയില്‍ ഇപ്പോള്‍ താമസിക്കുന്നുണ്ടോ എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് അയോധ്യ കേസിലെ ഹര്‍ജിക്കാരായ രാം ലല്ലയുടെ അഭിഭാഷകന്‍ കെ പരാശരനോടാണ് ഇക്കാര്യം ചോദിച്ചത്. അതേക്കുറിച്ച് വിവരമൊന്നും ഇല്ലെന്നും അന്വേഷിക്കാം എന്നുമായിരുന്നു പരാശരന്റെ മറുപടി. ഇതിന് മറുപടിയായാണ് ബിജെപി എംപി ഇക്കാര്യം പറഞ്ഞത്. ആവശ്യമെങ്കില്‍ കോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കുമെന്നും അതേസമയം അയോധ്യ കേസില്‍ ഇടപെടില്ല എന്നും ദിയ കുമാരി പറഞ്ഞു.

ഭഗവാന്‍ ശ്രീരാമന്റെ പിന്മുറക്കാര്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. ഞങ്ങളുടെ കുടുംബം ശ്രീരാമന്റെ മകന്‍ കുശന്റെ പരമ്പരയാണ് – ദിയ കുമാരി പറഞ്ഞു. രാജകുടുംബത്തിന്റെ പക്കലുള്ള കയ്യെഴുത്ത് പ്രതികള്‍ അടക്കമുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നത് എന്നും ദിയ കുമാരി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍