UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറത്തെ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ ഒരു ദിവസം നാല് മരണം: ദുരൂഹതയെന്ന് നാട്ടുകാര്‍; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ സംസ്‌കരിച്ചാല്‍ മതിയെന്നും നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു.

മലപ്പുറം ജില്ലയിലെ തവനൂരിലുള്ള സര്‍ക്കാര്‍ വൃദ്ധ സദനത്തിലുള്ള നാല് അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍. ഇന്നു പുലര്‍ച്ചെയൊടെയായിരുന്നു സാമൂഹിക നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊന്നാനി ബ്ലോക്ക് വൃദ്ധ മന്ദിരത്തിലെ നാല് അന്തേവാസികള്‍ മരണമടഞ്ഞത്. വാര്‍ദ്ധക്യ സഹജമായ കാരണങ്ങളാണ് മരണകാരണമെന്ന് അധികൃതര്‍ അറിയിക്കുമ്പോഴും ദുരൂഹത നീക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇന്നലെ രാത്രിശ്രീദേവിയമ്മ എന്നയാളുടെയായിരുന്നു അദ്യത്തെ മരണം. ഇവരുടെ മൃതദേഹം രാത്രി തന്നെ സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെ മറ്റ് മൂന്നു പേര്‍ കൂടി മരിക്കുകയായിരുന്നു. കൃഷണ ബോസ്, വേലായുധന്‍, കാളിയമ്മ എന്നവരാണ് മരിച്ച മറ്റുള്ളവര്‍.

മരണങ്ങള്‍ സംഭവിച്ചതിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും രംഗത്തെത്തിയതോടെയാണ് വാര്‍ത്ത പുറത്തറിഞ്ഞത്. പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ സംസ്‌കരിച്ചാല്‍ മതിയെന്നും നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, നാട്ടുകാരുടെ ആവശ്യം അഗതി മന്ദിരം അധികൃതര്‍ അംഗീകരിച്ചതോടെ ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജില്ലയിലെ ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.

റിപോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷത്തില്‍ മലപ്പുറം കളക്ടര്‍, ജില്ലാ പോലീസ് മേധവി എന്നിവര്‍ അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീശന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍