ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഗലിംഗ് എന്ന കമ്പനിയാണ് പാലം പൊളിക്കുന്നത്.
കോട്ടയം നാഗമ്പടത്തെ പഴയപാലം ചെറുസ്ഫോടക വസ്തുകള്‍ ഉപയോഗിച്ച് ഉടൻ തകർക്കും. 11നും 12നും ഇടയിലാണ് പാലം പൊട്ടിക്കുന്നത്. പാത ഇരട്ടിപ്പിക്കുന്നതിന്റ ഭാഗമായി പുതിയ പാലം നിർമ്മിക്കുകയും പഴയ പാലം ഉപയോഗ ശൂന്യമാവുയും ചെയ്ത പശ്ചാത്തലത്തിലാണ ഇത് പൊളിച്ചു നീക്കുന്നത്. 1953ലാണ് നാഗമ്പടം പാലം നിർമ്മിച്ചത്.
അതേസമയം, പാലത്തിൽ ഇതിനോടകം തന്നെ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് കഴിഞ്ഞു. രാവിലെ പാലത്തിനടിയിലെ വൈദ്യുതിലൈൻ മാറ്റും തുടർന്ന് ട്രാക്ക് മണൽചാക്കും തടിയും കൊണ്ട് സുരക്ഷിതമായി മൂടിയ ശേഷമായിരിക്കും സ്ഫോടനം നടത്തക. പാലത്തിനടിയിലെ വൈദ്യുതിലൈൻ മാറ്റിയ ശേഷം ട്രാക്ക് മണൽചാക്കും തടിയും കൊണ്ട് സുരക്ഷിതമായി മൂടും. പാലം തകര്‍ന്നു കഴിഞ്ഞാല്‍ ഉടൻ ട്രാക്ക് പഴയ പടിയിലാക്കാനുള്ള നടപടികൾ തുടങ്ങും. ഈ സമയം എംസി റോഡിലും ഗതാഗതം നിരോധിക്കും. വൈകുന്നേരത്തോടെ ട്രാക്ക് പൂർവ്വസ്ഥിതിയിലാക്കുമെന്നാണ് റെയിൽവേ അധികൃതര്‍ അറിയിക്കുന്നത്.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഗലിംഗ് എന്ന കമ്പനിയാണ് പാലം പൊളിക്കുന്നത്. ചെറിയ സ്ഫോകടവസ്തുവച്ച് പൊളിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചെങ്കിലും ഉത്സവാവധിയും നീണ്ടുപോവുകയായിരുന്നു. നിലവിൽ പാലത്തിന് വീതി കുറവായതിനാൽ കോടതി ഉത്തരവ് പ്രകാരം ട്രെയിനുകളുടെ ഇവിടെ ട്രെയിനുകൾക്ക് വേഗ നിയന്ത്രണനവുമുണ്ട്.
പാലം പൊളിക്കൽ നടപടിയുടെ ഭാഗമായി കോട്ടയം റൂട്ടിലെ ട്രെയിൻ ഗതാഗതത്തിന് നിയമന്ത്രണം ഏർപ്പെടുത്തി. ചില ട്രെയിനുകൾ റദ്ദാക്കുകയം ചിലത് വഴി തിരിച്ചുവിടുകയും ചെയ്തു. കൊല്ലംഎറണാകുളം മെമു, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, എറണാകുളം-കോട്ടയം പാസഞ്ചർ, കോട്ടയം-എറണാകുളം പാസഞ്ചർ, എറണാകുളം-കായംകുളം പാസഞ്ചർ, കായംകുളം-എറണാകുളം പാസഞ്ചർ, കായംകുളം-എറണാകുളം പാസഞ്ചർ, എറണാകുളം-ആലപ്പുഴ പാസഞ്ചർ, എറണാകുളം-കായംകുളം പാസഞ്ചർ, കായംകുളം-എറണാകുളം പാസഞ്ച, ആലപ്പുഴ-കൊല്ലം പാസഞ്ചർ.