UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലാഭവൻ മണിയുടെ മരണം; ജാഫർ ഇടുക്കി, സാബുമോൻ ഉൾപ്പെടെ 7 പേർ നുണപരിശോധനയ്ക്ക്

എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ 7 പേരും ഇന്നലെ നേരിട്ടു ഹാജരായി നുണ പരിശോധനയ്ക്കുള്ള സമ്മതം അറിയിക്കുകയായിരുന്നു.

കലാഭവൻ മണിയുടെ ദുരൂഹമരണം സംബന്ധിച്ച കേസിൽ നടൻമാരായ ജാഫർ ഇടുക്കി, സാബുമോൻ എന്നിവരുൾപ്പെടെ 7 പേരെ സിബിഐ നുണപരിശോധനയ്ക്കു വിധേയരാക്കും. ഇരുവർക്കും പുറമെ ജോബി സെബാസ്റ്റ്യൻ, സി.എ. അരുൺ, എം.ജി. വിപിൻ, കെ.സി. മുരുകൻ, അനിൽകുമാർ എന്നിവരെയാണു നാർകോ അനാലിസിസിന് വിധേയമാക്കുക. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ 7 പേരും ഇന്നലെ നേരിട്ടു ഹാജരായി നുണ പരിശോധനയ്ക്കുള്ള സമ്മതം അറിയിക്കുകയായിരുന്നു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഇവർ 7 പേരും ഇന്നലെ നേരിട്ടു ഹാജരായി നുണ പരിശോധനയ്ക്കുള്ള സമ്മതം അറിയിച്ചു. നുണ പരിശോധ നടത്താൻ അനുമതി തേടി സിബിഐ സമർപ്പിച്ച അപേക്ഷയിൽ ഇവർ സമ്മതം അറിയിച്ചതോടെ കേസന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുള്ള ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി  12 നു വിധി പറയും.

നുണ പരിശോധനയ്ക്ക് സമ്മതമാണെന്ന് നേരത്തെ ഇവർ 7 പേരും കോടതിയെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിതോടെയാണ് പരിശോധനയ്ക്കു കോടതിയുടെ അനുമതി തേടിയത്. നാർക്കോ അനാലിസിസ് സംബന്ധിച്ച വിവരങ്ങൾ ഇവരോട് പങ്കുവച്ച ശേഷമാണ് പരിശോധനയ്ക്കു സമ്മതമാണോ എന്നു കോടതി 7 പേരോടും ആരായുകയായിരുന്നു. നേരത്തേ സമ്മതപത്രം എഴുതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കു കോടതിയുടെ അനുമതി തേടുകയായിരുന്നു. വിവരങ്ങൾ പറഞ്ഞുകൊടുത്ത ശേഷം നുണപരിശോധനയ്ക്കു സമ്മതമാണോ എന്നു കോടതി 7 പേരോടും ആരായുകയായിരുന്നു.

മണിയുടെ മരണം വിഷമദ്യം ഉള്ളിലെത്തിയാണെന്ന ആരോപണത്തെ തുടർന്ന് മണിയുമായി അടുപ്പം പുലർത്തിയ പലരെയും ലോക്കൽ പൊലീസും പിന്നീടു സിബിഐയും ചോദ്യം ചെയ്തിരുന്നു. എന്നാൽ ദുരൂഹത സംബന്ധിച്ച് കാര്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. ഇതോടെ കേസന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് നുണപരിശോധന. 2016 മാർച്ച് 5നാണ് ചാലക്കുടിയിലെ തന്റെ സ്വകാര്യ ഒഴിവുകാല വസതിയിൽ കലാഭവൻ മണിയെ അവശ നിലയിൽ കണ്ടെത്തിയത്. തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്നു മരിക്കുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍