UPDATES

വാര്‍ത്തകള്‍

‘പി എം നരേന്ദ്ര മോദി’ഒരു രാഷ്ട്രീയ നേതാവിനെ വാഴ്ത്തിപ്പാടുന്ന ചിത്രമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; റിലീസ് തടഞ്ഞ് സുപ്രീം കോടതി

തീർത്തും ഏകപക്ഷീയമാണ് ചിത്രത്തിന്റെ ഉള്ളടക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി തയ്യാറാക്കിയ ‘പിഎം നരേന്ദ്ര മോദി’ എന്ന ചിത്രത്തിന് പ്രദർശനാനുമതി ഇല്ല. വോട്ടെടുപ്പ് കഴിയുന്ന മെയ് 19ന് ശേഷം മാത്രമേ ചിത്രം പ്രദർശിപ്പിക്കാവുവെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിനിമ തിരഞ്ഞെടുപ്പ സമയത്ത് പ്രദർശിപ്പിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് സുപ്രീംകോടതിയാണ് ചിത്രം പ്രദർശിപ്പിക്കരുതെന്ന് ഉത്തരവിട്ടത്.

ഒരു രാഷ്ട്രീയ നേതാവിനെ വാഴ്ത്തിപ്പാടുന്ന തരത്തിലുള്ള ചിത്രമാണ് പി എം നരേന്ദ്രമോദി എന്നാണ് കമ്മീഷൻ നിലപാട്. എതിരാളികളെ നിഷ്പ്രഭരാക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെയാണ് സിനിമയിൽ കാണിക്കുന്നത്. തീർത്തും ഏകപക്ഷീയമാണ് ചിത്രത്തിന്റെ ഉള്ളടക്കം. പി എം നരേന്ദ്രമോദി ഒരു വ്യക്തിയുടെ ചരിത്രം വർണ്ണിക്കുന്ന സിനിമ മാത്രമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ തിങ്കളാഴ്ച്ച സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ചിത്രം കണ്ടതിന് ശേഷം പ്രദർശനാനുമതി നൽകുന്നതിൽ തീരുമാനമെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിർദേശിച്ചതനുസരിച്ചായിരുന്നു നടപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍