UPDATES

വിദേശം

പുടിനുമായുള്ള ചര്‍ച്ചകള്‍ ഇന്ത്യ റഷ്യ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുമെന്ന് നരേന്ദ്രമോദി

റഷ്യയിലെ സൂചിയിലാണ് ഉച്ചകോടി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി നടത്താനിക്കുന്ന ചര്‍ച്ചകള്‍ ഇന്ത്യ റഷ്യ നയതന്ത്ര ബന്ധത്തില്‍ പ്രബലമായ മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാന മന്ത്രി നരേന്ദ്രമോദി. തന്റെ റഷ്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായ നടത്തിയ ട്വീറ്റിലാണ് മോദി ഇക്കാര്യം പ്രതികരിച്ചത്. ഇംഗ്ലീഷിലും റഷ്യനിലുമാണ് ട്വിറ്റര്‍ പോസ്റ്റുകള്‍.

അതേസമയം, റഷ്യയിലെ സൂചിയില്‍ വച്ച് ഇന്ന് നടക്കുന്ന മോദി- പുടിന്‍ അനൗദ്യോഗിക കൂടിക്കാഴ്ചയില്‍ ഇറാനുമായുള്ള ആണവകരാറില്‍ നിന്നുള്ള യുഎസിന്റെ പിന്‍മാറ്റമുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍, സിറിയ അഫ്ഗാനിസ്ഥാന്‍ പ്രശ്‌നങ്ങള്‍, തീവ്രവാദഭീഷണി, വരാനിരിക്കുന്ന എസ്‌സിഒ, ബ്രിക്‌സ് സമ്മിറ്റുകള്‍ തുടങ്ങി ആഗോള പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. കൂടിക്കാഴ്ച നാലുമുതല്‍ ആറുമണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുമെന്നും ചര്‍ച്ചകള്‍ക്ക് പ്രത്യേക അജണ്ട നിശ്ചയിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും വിശ്വാസവും ഊട്ടി ഉറപ്പിക്കുകയാണ് മോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും അധികൃതര്‍ പറയുന്നു. ഇന്ത്യ റഷ്യ സൈനികേതര ആണവകരാറുകള്‍, തെക്കു-വടക്ക് അന്താരാഷ്ട്ര സാമ്പത്തിക ഇടനാഴി, യുറേഷ്യന്‍ യൂനിയനിലെ ഇന്ത്യന്‍ ഇടപെടല്‍ എന്നിവയും ഇരുവരുടെയും ചര്‍ച്ചയില്‍ വിഷയമാവുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍