UPDATES

സുഷമ സ്വരാജ്, നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി – മന്ത്രിസഭയില്‍ ചേരാന്‍ അമിത് ഷായുടെ ഫോണ്‍ വിളി കിട്ടിയവര്‍ ഇവരാണ്‌

സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനില്‍ ഏഴ് മണിക്കാണ്. വൈകീട്ട് 4.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ എത്താനാണ് നിയുക്ത മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിസഭയില്‍ ചേരാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഓഫീസില്‍ നിന്ന് ഫോണ്‍ വിളികള്‍ നേതാക്കള്‍ക്ക് ലഭിച്ചുതുടങ്ങിയിരിക്കുന്നു. സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനില്‍ ഏഴ് മണിക്കാണ്. വൈകീട്ട് 4.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ എത്താനാണ് നിയുക്ത മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മുതിര്‍ന്ന സഖ്യകക്ഷി നേതാവും ലോക്ജനശക്തി പാര്‍ട്ടി അധ്യക്ഷനുമായ രാം വിലാസ് പാസ്വാന്‍ അടക്കം കഴിഞ്ഞ മന്ത്രിസഭയിലുള്ള പലരും ഇത്തവണയും ഇടം പിടിച്ചിട്ടുണ്ട്. സുഷമ സ്വരാജ്, നിര്‍മ്മല സീതാരാമന്‍, സ്മൃതി ഇറാനി,  സദാനന്ദ ഗൗഡ, പിയൂഷ് ഗോയല്‍,  രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍, പ്രഹ്‌ളാദ് ജോഷി, ജിതേന്ദര്‍ സിംഗ്, രാംദാസ് അതാവാലെ, അര്‍ജ്ജുന്‍ മേഘ് വാള്‍, കിരണ്‍ റിജിജു, ബാബുള്‍ സുപ്രിയോ തുടങ്ങിയവര്‍ക്ക് വിളി വന്നു. തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംപി കിഷന്‍ റെഡ്ഡിക്കും ബെല്‍ഗാം എംപി സുരേഷ് അംഗാഡിയ്ക്കും അമിത് ഷായുടെ വിളി വന്നിട്ടുണ്ട്.

ALSO READ: കൂടുതല്‍ കരുത്തനായി മോദി; വിമര്‍ശനങ്ങളെ എങ്ങനെ നേരിടും?

കേരളത്തില്‍ നിന്ന് കുമ്മനം രാജശേഖരന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കുമ്മനം, മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കാം എന്ന അഭ്യൂഹമുണ്ട്. കേരളത്തില്‍ നിന്ന് ആരൊക്കെ മന്ത്രിസഭയില്‍ ഉള്‍പ്പെടും എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

50 മുതല്‍ 60 മന്ത്രിമാര്‍ വരെ ഇന്ന് മോദിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും സഖ്യകക്ഷികളില്‍ നിന്ന് 10 പേര്‍ വരെ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. അമിത് ഷാ ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടായേക്കുമെന്നും അതേസമയം ബിജെപി പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേന്ദ്ര മന്ത്രിസഭയില്‍ പരമാവധി അംഗസംഖ്യ പ്രധാനമന്ത്രി അടക്കം 81 പേരാണ് (ലോക്‌സഭയുടെ ആകെ അംഗബലത്തിന്റെ 15 ശതമാനം). ബാക്കി മന്ത്രിമാര്‍ അടുത്ത പുനസംഘടനയിലായിരിക്കും വരുന്നത്. ആരൊക്കെ ഏതൊക്കെ വകുപ്പുകള്‍ കൈകാര്യം ചെയ്യണം എന്ന് മോദിയും അമിത് ഷായും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.

ബിജെപിക്ക് വന്‍ വിജയം നല്‍കിയ പശ്ചിമ ബംഗാളില്‍ നിന്ന് കൂടുതല്‍ പ്രാതിനിധ്യം ഉണ്ടായേക്കും. ഒഡീഷയ്ക്കും മഹാരാഷ്ട്രയ്ക്കും ഝാര്‍ഖണ്ഡിനും ഹരിയാനയ്ക്കും മെച്ചപ്പെട്ട പ്രാതിധ്യമുണ്ടാകാനാണ് സാധ്യത.

ALSO READ: “സ്മൃതി, കോന്‍?”: മോദിയുടെ രാജിക്കായി ‘മരണം വരെ’ നിരാഹാരമിരുന്ന സ്മൃതി ഇറാനിയുടെ മൂന്നാം വരവ്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍