UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ അനൗദ്യോഗിക യാത്രകൾ; ബിജെപി എയർ ഫോഴ്സിന് നൽകിയത് 1.4 കോടി‌, കണക്കുകളിൽ അവ്യക്തത

മോദി ചെയ്ത യാത്രകളുടെ സ്ഥലവും തുകയും മാത്രമാണ് രേഖകളിൽ നൽകിയിരിക്കുന്നത്. ബാലന്‍ഗിര്‍-പതര്‍ചേറ യാത്രക്ക് 744 രൂപ മാത്രം

ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ അനൗദ്യോഗിക യാത്രാചിലവിനത്തിൽ ബിജെപി എയര്‍ ഫോഴ്സിന് നൽകിയത് 1.4 കോടി രൂപയെന്ന് റിപ്പോർട്ട്. 2014ൽ ചുമതലയേറ്റ ശേഷം 240 അനൗദ്യോഗിക വിമാന യാത്രകളാണ് നരേന്ദ്ര മോദി നടത്തിയിട്ടുള്ളതെന്നും വിവരാവകാശ രേഖകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. എയർ ഫോഴ്സ് നൽകിയ വിവര പ്രകാരം സ്ക്രോളാണ് പുറത്ത് വിട്ടത്. എന്നാൽ ഏത് തരത്തിലുള്ള വിമാനമാണ് ഉപയോഗിച്ചതെന്നും എത്ര മണിക്കൂര്‍ യാത്ര ചെയ്തുവെന്നും എയർ ഫോഴ്സ് നൽകിയ വിവരത്തില്‍ സൂചിപ്പിക്കുന്നില്ല.

അതേസമയം, മോദി ചെയ്ത യാത്രകളുടെ സ്ഥലവും തുകയും മാത്രമാണ് രേഖകളിൽ നൽകിയിരിക്കുന്നത്. എന്നാൽ ഇതിൽ രേഖപ്പെടുത്തിയിട്ടുള്ള തുകകളുടെ കാര്യത്തിലും അവ്യക്തതയുണ്ടെന്നാണ് റിപ്പോർട്ട്. എന്ത് മാനദണ്ഡത്തിലാണ് നിരക്കുകള്‍ കണക്കുകൂട്ടിയതെന്നും വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.

ഇതിൽ തന്നെ 2019 ജനുവരി 19ന് നടത്തിയ ബാലന്‍ഗിര്‍-പതര്‍ചേറ യാത്രക്ക് 744 രൂപ മാത്രമാണ് ഈടാക്കിയിരിക്കുന്നതാണ് രേഖകൾ പറയുന്നത്. ഇതിന് പുറമെ 2500-5000 രൂപയാണ് ഈടാക്കുന്ന ചണ്ഡിഗഢ്-ഷിംല കൊമേഴ്സ്യല്‍ ടിക്കറ്റിന് മോദിക്കായി രേഖപ്പെടുത്തിയിരിക്കുന്ന തുകയിലും വലിയ വ്യത്യാസമുണ്ട്. ചണ്ഡീഗഢ്-ഷിംല-അന്നദലെ-ചണ്ഡിഗഢ് യാത്രക്ക് വെറും 845 രൂപയാണ് ഈടാക്കിയിട്ടുള്ളതെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം, പ്രധാനമന്ത്രിക്ക് മാത്രമാണ് അനൗദ്യോഗിക യാത്രകള്‍ക്ക് വിമാനം ഉപയോഗിക്കാനുള്ള അധികാരം. അടിയന്തര ഘട്ടങ്ങളില്‍ മാത്രമായിരിക്കണം ഇതെന്നും ചട്ടത്തില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മോദി 240 അനൗദ്യോഗിക യാത്രകൾക്ക് വിമാനം ഉപയോഗിച്ചിട്ടുള്ളത്. എന്നാൽ പ്രധാനമന്ത്രിയുടെ അനൗദ്യോഗിക യാത്രകള്‍ക്ക് പ്രതിരോധ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡമനുസരിച്ച് പണം ബന്ധപ്പെട്ടവരില്‍നിന്ന് ഈടാക്കണമെന്നും ചട്ടങ്ങൾ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍