UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദേശീയപാത വികസനം: കേരളത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ പുതിയ വിജ്ഞാപനം പരിഗണിക്കുമെന്ന് ദേശീയ പാത അതോറിറ്റി

മുൻഗണനാപദവി മാറ്റിയതിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പം അവസാനിപ്പിച്ച് ഇക്കാര്യത്തിൽ വ്യക്തതവേണമെന്നും ഏറ്റെടുക്കൽ തുടരാമെന്ന നിർദേശം രേഖാമൂലം വേണമെന്നും കേരളം ആവശ്യപ്പെട്ടു.

കേരളത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട മുൻഗണനാ പട്ടിക ഉൾപ്പെടെയുള്ള ആശയക്കുഴപ്പങ്ങൾ പരിഹരിച്ചു പുതിയ വിജ്ഞാപനമിറക്കുന്ന കാര്യം പരിഗണിക്കുമെന്നു ദേശീയപാത അതോറിറ്റി. ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ കേരളത്തിൽ തുടരാവുന്നതാണെന്നും ദേശീയപാത അതോറിറ്റി ചെയർമാൻ പറഞ്ഞു. ദേശീയപാത അതോറിറ്റി ചെയർമാനുമായി സംസ്ഥാന പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർധൻ റാവു ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനം. വിഷയം അടിയന്തരമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും എൻഎച്ച് അതോറിറ്റി ചെയർമാൻ കമലവർധന റാവുവിനെ അറിയിച്ചു.

കേരളത്തിലെ ദേശീയപാത വികസന പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കാൻ സ്ഥലമേറ്റെടുക്കുന്ന നടപടികൾ ഉൾ‌പ്പെടെയായി കേരളം മുന്നോട്ടു പോകുകയാണ്. വികസന പദ്ധതികൾക്കായി 2018 ജനുവരിയിൽ തന്നെ ദേശീയപാത അതോറിറ്റി നൽകിയ അനുമതി പ്രകാരമാണ് നടപടികൾ പുരോഗമിക്കുന്നതെന്നും നൽകിയതാണെന്നു ചർച്ചയിൽ റാവു ചൂണ്ടിക്കാട്ടി. കാസർകോട് ഒഴികെയുള്ള ജില്ലകളിലെ ദേശീയപാത വികസന പദ്ധതികൾ രണ്ടാം മുൻഗണനാ പട്ടികയിലേക്കു മാറ്റിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെട്ടു. മുൻഗണനാപദവി മാറ്റിയതിനെച്ചൊല്ലിയുള്ള ആശയക്കുഴപ്പം അവസാനിപ്പിച്ച് ഇക്കാര്യത്തിൽ വ്യക്തതവേണമെന്നും ഏറ്റെടുക്കൽ തുടരാമെന്ന നിർദേശം രേഖാമൂലം വേണമെന്നും കേരളം ആവശ്യപ്പെട്ടു.

അതിനിടെ, മുൻഗണനാ പട്ടിക സംബന്ധിച്ച കേന്ദ്ര സർക്കാറിന്റെ ഉത്തരവ് പിൻവലിച്ചുവെന്നു കേന്ദ്രമന്ത്രി പറഞ്ഞെങ്കിലും പുതുക്കിയ ഉത്തരവിലും വ്യക്തതയില്ലെന്നും നടപടി ഉടൻ തിരുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്തിലാണ് നടപടി. മുഴുവൻ ദേശീയപാത വികസന പദ്ധതികളും ഒന്നാം മുൻഗണനാ പട്ടികയിൽ നിലനിർത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

Also Read- തൊവരിമല ഭൂസമരം: ആനക്കാര്യത്തില്‍ ഉടന്‍ ഇടപെട്ട സര്‍ക്കാരിനോട്, ആദിവാസികള്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലേ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍