UPDATES

ന്യൂസ് അപ്ഡേറ്റ്സ്

[email protected]; ലൈംഗികാതിക്രമങ്ങള്‍ പരാതിപ്പെടാം, വനിതാ കമ്മീഷന്‍ ഒപ്പമുണ്ട്

മീ ടൂ വെളിപ്പെടുത്തലുകളില്‍ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിന് പിറകെയാണ് പരാതികള്‍ ഉള്‍പ്പെടെ സ്വീകരിക്കാന്‍ പ്രത്യേകം സംവിധാനങ്ങളുമായി വനിതാ കമ്മീഷന്‍ രംഗത്തെത്തുന്നത്.

തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമങ്ങള്‍ വെളിപ്പെടുത്തി കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തുന്ന സാഹചര്യത്തില്‍ ‘മീ ടൂ’ വെളിപ്പെടുത്തലുകളിലെ പരാതികള്‍  സ്വീകരിക്കാന്‍ പ്രത്യേക മെയില്‍ ഐഡി ഒരുക്കി ദേശീയ വനിതാ കമ്മീഷന്‍. ഇത്തംര സംഭവങ്ങളിലെ പരാതികള്‍ [email protected] എന്ന മെയില്‍ ഐഡിയില്‍ അയക്കാനാണ് വനിതാ കമ്മീഷന്റെ നിര്‍ദേശം. മീ ടൂ വെളിപ്പെടുത്തലുകളില്‍ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിന് പിറകെയാണ് പരാതികള്‍ ഉള്‍പ്പെടെ സ്വീകരിക്കാന്‍ പ്രത്യേകം സംവിധാനങ്ങളുമായി വനിതാ കമ്മീഷന്‍ രംഗത്തെത്തുന്നത്.

അതിനിടെ വെളിപ്പെടുത്തലുകളെ കുറിച്ചന്വേഷിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ നിയോഗിക്കാനും നേരത്തെ തീരുമാനമായിരുന്നു. വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച നടപടികളുടെ നിയമവശം പരിശോധിക്കുകയും ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായവും തേടുകയും ചെയ്യാനാണ് ജുഡീഷ്യല്‍ സമിതിയെ നിയോഗിക്കുന്നതിലൂടെ ശിശു ക്ഷേമമന്ത്രാലയത്തിന്റെ നീക്കം.

 

ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ വിശ്വസ്തനായ ഏഷ്യാനെറ്റ് സിഒഒയ്ക്കെതിരെ മീ ടൂ; പരാതിക്കാരിയെ പുറത്താക്കി

 

#മീ ടൂ: പ്രിയ രമണിക്കെതിരായ അപകീര്‍ത്തി കേസില്‍ 31ന് എംജെ അക്ബറിന്റെ മൊഴിയെടുക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍