UPDATES

ട്രെന്‍ഡിങ്ങ്

‘സബ് കാ വിശ്വാസ്’ എന്ന് കൂടി നമ്മള്‍ ഇനി പറയണം: ന്യൂനപക്ഷങ്ങളുടെ വിശ്വാസം സംരക്ഷിക്കപ്പെടണം എന്ന് മോദി

“നിങ്ങളെല്ലാം എന്നെ നേതാവായി തിരഞ്ഞെടുത്തിരിക്കുന്നു. അതിനെ സംവിധാനത്തിന്റെ ഭാഗമായി മാത്രമാണ് ഞാന്‍ കാണുന്നത്. ഞാന്‍ നിങ്ങളിലൊരുവന്‍ മാത്രം”.

ന്യൂനപക്ഷങ്ങളെ ഭീതിയില്‍ നിര്‍ത്തുന്നു. അവരെ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നു. ഇത് നമ്മള്‍ അവസാനിപ്പിക്കണം – എന്‍ഡിഎ എംപിമാരുടെ യോഗത്തില്‍ നരേന്ദ്ര മോദി പറഞ്ഞു.  ഈ രാജ്യത്തെ പാവപ്പെട്ടവരെ എന്ന പോലെ ഇത്രയും കാലം ന്യൂനപക്ഷങ്ങളേയും വഞ്ചിക്കുകയായിരുന്നു. അതേസമയം ന്യൂനപക്ഷ വിഭാഗങ്ങളെ ആകര്‍ഷിക്കാനും വിശ്വാസം സംരക്ഷിക്കാനുമുള്ള ശ്രമമാണ് രണ്ടാം വട്ടം അധികാരം ലഭിച്ച ശേഷം മോദി നടത്തിയത്. “നമ്മള്‍ ഇതുവരെ സബ് കാ സാത്ത്, സബ് കാ വികാസ് എന്ന് പറഞ്ഞു. ഇനി മുതല്‍ സബ് കാ വിശ്വാസ് എന്ന് കൂടി പറയണം” – മോദി പറഞ്ഞു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇന്ത്യന്‍ ഭരണഘടനയെ വണങ്ങിക്കൊണ്ടാണ് എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തില്‍ നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്.

സേവന മനോഭാവമുള്ളത് കൊണ്ടാണ് നമ്മളെ ജനം നമ്മളെ സ്വീകരിച്ചത്. രാഷ്ട്രീയാധികാരമുള്ളവര്‍ ജനങ്ങളെ സേവിക്കാന്‍ സന്നദ്ധരായിരിക്കണം എന്ന് മോദി പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പ് മതിലുകള്‍ തകര്‍ക്കുകയും ഹൃദയങ്ങളെ ഐക്യപ്പെടുത്തുകയും ചെയ്തു. അത് സമൂഹത്തെ ഐക്യപ്പെടുത്താന്‍ സഹായിക്കുന്ന വിധമാണ് സംഭവിച്ചിരിക്കുന്നത്. ഇത് ഈ തിരഞ്ഞെടുപ്പിന് മറ്റ് തിരഞ്ഞെടുപ്പുകളേക്കാളും ഔന്നത്യം നല്‍കുന്നു. ജനങ്ങള്‍ പുതിയൊരു കാലത്തിന് തുടക്കം കുറിച്ചിരിക്കുന്നതിന് നമ്മളെല്ലാം സാക്ഷ്യം വഹിക്കുകയാണ് – മോദി പറഞ്ഞു.

നിങ്ങളെല്ലാം എന്നെ നേതാവായി തിരഞ്ഞെടുത്തിരിക്കുന്നു. അതിനെ സംവിധാനത്തിന്റെ ഭാഗമായി മാത്രമാണ് ഞാന്‍ കാണുന്നത്. ഞാന്‍ നിങ്ങളിലൊരുവന്‍ മാത്രം. നിങ്ങള്‍ക്ക് തുല്യന്‍. ഈ തിരഞ്ഞെടുപ്പ് മറ്റ് പല തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഭരണാനുകൂല വികാരം പ്രതിഫലിപ്പിച്ചു. ഭരണാനുകൂല തരംഗമുണ്ടായി. ഉറച്ച വിശ്വാസം നിറഞ്ഞ തരംഗമായിരുന്നു ഇത്. ഇത് ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം എന്നതിലുപരി ജനങ്ങള്‍ക്ക് അവരില്‍ തന്നെയുള്ള വിശ്വാസമാണ് കാണിച്ചത്. നമ്മളെ വിശ്വസിച്ചവര്‍ക്കും ഇനിയും നമ്മള്‍ വിശ്വാസം നേടിയെടുക്കേണ്ടവര്‍ക്ക് വേണ്ടിയും കൂടിയാണ് നമ്മള്‍ ഇവിടെ നില്‍ക്കുന്നത്.  സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും സ്ത്രീകള്‍ ലോക്‌സഭയിലെത്തിയത്. ഇത് സത്രീശക്തിയുടെ ഉയര്‍ച്ചയാണ് കാണിക്കുന്നത് – മോദി അഭിപ്രായപ്പെട്ടു.

ഭരണഘടനയ്ക്ക് മുന്നില്‍ വണങ്ങിക്കൊണ്ടാണ് ഞാന്‍ നിങ്ങളോട് പറയുന്നത് – നമ്മള്‍ ജനപ്രതിനിധികള്‍ക്ക് പക്ഷപാതങ്ങളില്ല. നമുക്കൊപ്പം ഇപ്പോള്‍ ഉള്ളവര്‍ക്കും ഇനി ഒപ്പമുണ്ടാകാന്‍ പോകുന്നവര്‍ക്കും ഒപ്പം നമ്മളുണ്ടാകും. ഞാന്‍ ഗാന്ധിജിയും ദീന്‍ ദയാല്‍ ഉപാധ്യായയും രാം മനോഹര്‍ ലോഹ്യയും ബാബ സാഹിബ് അംബേദ്കറും പഠിപ്പിച്ച കാര്യങ്ങളില്‍ വിശ്വസിക്കുന്നു. നിങ്ങള്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുള്ളവരാകാം. എന്നാല്‍ നിങ്ങളെല്ലാം ഇന്ത്യയുടെ നിയമനിര്‍മ്മാതാക്കളാണ്. കാശ്മീരിനേയും കേരളത്തേയും സമഭാവനയോടെ കാണണം. മോദിയാണ് നിങ്ങളെ ജയിപ്പിച്ചത് എന്ന് കരുതരുത്. ജനങ്ങളാണ് ജയിപ്പിച്ചത്. ഒരു പാര്‍ട്ടിക്ക് എത്ര സീറ്റ് കിട്ടിയാലും മുന്നണി രാഷ്ട്രീയത്തിന് പ്രാധാന്യം നല്‍കണം- മോദി പറഞ്ഞു.

എല്ലായ്പ്പോഴും രാഷ്ട്രീയമായി ശരിയായിരിക്കണം എന്ന ബാധ്യത രമ്യ ഹരിദാസില്‍ മാത്രം കെട്ടിവെക്കേണ്ടതില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍