തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ മൂലം മുംബൈയിലെ പല ഭാഗങ്ങളും വെള്ളത്തിലായിരുന്നു.
മുംബയ് വെള്ളപ്പൊക്കത്തില്‍ മഹാലക്ഷ്മി എക്സ്പ്രസ് ട്രെയിനില്‍ കുടുങ്ങിയ 700ലധികം പേരെ എന്‍ഡിആര്‍എഫ് (ദേശീയ ദുരന്ത പ്രതികരണ സേന) രക്ഷപ്പെടുത്തി. താനെ ജില്ലയിലെ വാംഗാനിക്ക് സമീപമാണ് ട്രാക്കില്‍ വെള്ളം കയറിയത് മൂലം ട്രെയിന്‍ കുടുങ്ങിയത്. എന്‍ഡിആര്‍എഫിനൊപ്പം നേവിയും എയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. വെള്ളിയാഴ്ച മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ മൂലം മുംബൈയിലെ പല ഭാഗങ്ങളും വെള്ളത്തിലായിരുന്നു. ബദ്ലാപൂരിന് സമീപം ചംതോലിയിലാണ് ട്രെയിന്‍ കുടുങ്ങിയത്.