UPDATES

പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്കുമാറിന്റെ ബന്ധുക്കള്‍ സെക്രട്ടറിയേറ്റ് പടിക്കലേക്ക്, സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയെ സമീപിക്കും

പ്രതികളെ അറസ്റ്റ് ചെയ്യും വരെ ശക്തമായി സമരം തുടരും എന്നുമാണ് കുടുംബം അറിയിച്ചിരിക്കുന്നത്.

നെടുംകണ്ടം കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം. നിലവിലെ അന്വേഷണം പര്യാപ്തമല്ല എന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയെ കാണുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകുന്നില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. ഇതിന് പുറമെ സെക്രട്ടറിയേറ്റിന് മുന്നില്‍ നാളെ സമരം തുടങ്ങാനും ഇവര്‍ തീരുമാനിച്ചു.  പ്രതികളെ അറസ്റ്റ് ചെയ്യുന്നതുവരെ ശക്തമായ സമരം തുടരാനാണ് തീരുമാനം

അതേസമയം രാജ്കുമാറിനെ റിമാന്റ് ചെയ്യുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നുവോ എന്നത് സംബന്ധിച്ച് തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റില്‍നിന്ന്് റിപ്പോര്‍ട്ട് തേടി. രാജ്കുമാര്‍ അവശനിലയിലായിട്ടും അദ്ദേഹത്തിന് ചികില്‍സ നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവോ എന്നതടക്കമുള്ള കാര്യങ്ങള്‍ക്കാണ് ഹൈക്കോടതി ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റില്‍നിന്ന് വിശദീകരണം തേടിയിട്ടുള്ളത്. ഹൈക്കോടതി സ്വമേധയാ ആണ് കേസില്‍ വിവരങ്ങള്‍ തേടുന്നത്.

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും കുറ്റകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉള്‍പ്പെടെ വ്യക്തമാക്കുമ്പോഴും അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് നിലപാടുമായി മരിച്ച രാജ് കുമാറിന്റെ കുടുംബം നേരത്തെ മുന്നോട്ടു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്

അതേസമയം സര്‍ക്കാരിന്റെ പൊലീസ് നയത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷം സഭയില്‍ നടത്തിയത്. ആരോപണവിധേയനായ പൊലീസ് ഉദ്യോഗസ്ഥനെയാണ് കേസ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് വിഡി സതീശന്‍ എം എല്‍ എ ആരോപിച്ചു.

Read More : വ്യവസായിയുടെ ആത്മഹത്യ: ശ്യാമള തെറ്റൊന്നും ചെയ്തിട്ടെല്ലെന്ന് ഇ.പി ജയരാജന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍