UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്, പ്രതിയെ കണ്ടത് വെളിച്ചമില്ലാതെ രാത്രി പൊലീസ് ജീപ്പില്‍

ഇടുക്കി മജിസ്ട്രേറ്റ് രശ്മി രവീന്ദ്രന്റെ ഭാഗത്തു നിന്ന് ഇതിന് മുമ്പും ഇത്തരം പിഴവുകൾ ഉണ്ടായിട്ടുണ്ടെന്നും ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു

സാമ്പത്തിക തട്ടിപ്പ് കേസിലെ റിമാന്‍ പ്രതി രാജ് കുമാർ പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇടുക്കി മജിസ്‌ട്രേറ്റിനും വീഴ്ച പറ്റിയെന്ന് സിജെഎമ്മിന്റെ റിപ്പോർട്ട്. കേസ് കൈകാര്യം ചെയ്യുന്നതിൽ അവധാന കുറവ് ഉണ്ടായെന്നാണ് കണ്ടെത്തൽ. കേസിൽ മജിസ്ട്രേറ്റ് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. ആശുപത്രി രേഖകള്‍ പരിശോധിച്ചില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നതായി മനോരമ റിപ്പോർട്ട് വ്യക്തമാക്കുന്നു.

രാജ് കുമാറിനെ പിടികൂടി 24 മണിക്കൂറിലധികം കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്നു, ഇക്കാര്യം മജിസ്‌ട്രേറ്റ് ശ്രദ്ധിച്ചില്ല. പ്രതിയെ കണ്ടത് പൊലീസ് ജീപ്പിൽ വച്ചാണ്. രാത്രി പത്ത് നാൽപ്പതാണ് അപ്പോഴത്തെ സമയം, ഈ സാഹചര്യത്തിൽ പ്രതിയെ തിരിച്ചറിയാൻ പോലും മജിസ്‌ട്രേറ്റിന് കഴിഞ്ഞിടുണ്ടാവില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗിയായിരുന്നിട്ടും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാനോ പൊലീസിനോട് വിശദീകരണം ചോദിക്കാനോ മജിസ്ടേറ്റ് തയ്യാറായില്ല. പ്രതിയെ വീട്ടിലേക്ക് കൊണ്ടുവരേണ്ടതായിരുന്നു, അവിടെയും മജിസ്ട്രേറ്റ് ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു തൊടുപുഴ സിജെഎം കേസിൽ അന്വേഷണം നടത്തിയ ശേഷം സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഇടുക്കി മജിസ്ട്രേറ്റ് രശ്മി രവീന്ദ്രന്റെ ഭാഗത്തു നിന്ന് ഇതിന് മുമ്പും ഇത്തരം പിഴവുകൾ ഉണ്ടായിട്ടുണ്ടെന്നും ഹൈക്കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

Explainer: എന്താണ് ചിദംബരത്തെയും മകനെയും കുടുക്കിയ ഐഎന്‍എക്‌സ് കേസ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍