UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ആശുപത്രിയിൽ കൊണ്ടുപോയത് മരിച്ച ശേഷം’ നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സഹ തടവുകാരന്റെ നിര്‍ണായക വെളിപ്പെടുത്തൽ

മരിക്കുന്നതിന് തലേന്ന് വൈകുന്നേരം ഏഴുമണിയോടെ രാജ് കുമാർ നെഞ്ചു വേദയുണ്ടെന്ന് പറഞ്ഞ് കരയാൻ തുടങ്ങി. എന്നിട്ടും ചികിൽസ നൽകിയില്ല.

പീരുമേട് ജയിലിൽ റിമാൻഡിലിരിക്കെ മരിച്ച ചിട്ടി തട്ടിപ്പ് കേസ് പ്രതിയായിരുന്ന രാജ് കുമാറിന് (49) പൊലീസ് കസ്റ്റഡിയിലും ജയിലിലും നേരിട്ടത് ക്രൂര പീഡനങ്ങളെന്ന് റിപ്പോർട്ട്. പോലീസിന് പുറമെ ജയില്‍ ഉദ്യോഗസ്ഥരും രാജ്കുമാറിനെ മർദിച്ചെന്നും മരിച്ച ശേഷമാണ് ജയിലിൽ നിന്നം ആശുപ്രിയിലേക്ക് കൊണ്ട് പോയതെന്നുമാണ് പുതിയ റിപ്പോർട്ട്. പീരുമേട് സബ് ജയിലിൽ രാജ് കുമാറിന്റെ സഹതടവുകാരനായിരുന്ന വ്യക്തിയാണ് കസ്റ്റഡി മരണത്തിൽ കൂടുതൽ വെളിപ്പെത്തൽ നടത്തിയത്. എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സുനിലിന്റെ പ്രതികരണം. ജൂൺ 17 മുതൽ 21 വരെ ജയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

മരിക്കുന്നതിന് മുന്ന് ദിവസം മുൻപാണ് രാജ് കമാറിനെ ജയിലേക്ക് കൊണ്ടുവരുന്നത്. സ്ട്രെട്ചറിലായിരുന്നും എത്തിച്ചത്. കാലെല്ലാം തിരിഞ്ഞ നിലയിലായിരുന്നു. പിറ്റേന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി. രണ്ട് ദിവസം ഇത് തുടർന്നു. ജയിലിൽ വന്ന ശേഷം ഒരു തുള്ളിവെള്ളമോ ആഹാരമോ കഴിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ കയ്യുമായിരുന്നില്ല. ജയിലിൽ എത്തിച്ചത് മുതൽ ഒരേ കിടപ്പായിരുന്നു. ഭക്ഷണം കഴിക്കാത്തിന് ഉദ്യോഗസ്ഥർ ക്ഷോഭിച്ച് സംസാരിക്കുന്നത് അപ്പുറത്തെ മുറിയിൽ നിന്നും കേട്ടിരുന്നെന്നും സുനില്‍ പറയുന്നു.

മരിക്കുന്നതിന് തലേന്ന് വൈകുന്നേരം ഏഴുമണിയോടെ രാജ് കുമാർ നെഞ്ചു വേദയുണ്ടെന്ന് പറഞ്ഞ് കരയാൻ തുടങ്ങി. എന്നിട്ടും ചികിൽസ നൽകിയില്ല. രാവിലെ സഹ തടവുകാരൻ കൊണ്ടു കൊടുത്ത ചായ പോലും കുടിച്ചില്ല. രാവിലെ 7 മണിയോടെ ഉദ്യോഗസ്ഥർ രാജ് കുമാറിന് മരുന്ന് കൊടുത്തിരുന്നെന്നും സുനിൽ പറയുന്നു. പിന്നീട് ആശുപത്രിയിലേക്ക് മാറ്റും മുൻപ് തന്നെ ഇയാൾ മരിച്ചിരുന്നെന്നും സുനിൽ പറയുന്നു.

ജയിലിൽ നിന്നും ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് രാജ് കുമാർ മരിച്ചതെന്ന പോലീസ് വാദത്തിന് വിരുദ്ധമാണ് പുതിയ വെളിപ്പെടുത്തൽ. ഉദ്യോഗസ്ഥരെ പ്രതി സ്ഥാനത്ത് നിർത്തുന്നതിൽ നിർണായകമാണ് ജയിൽ ദിവസങ്ങളിൽ രാജ് കുമാറിന്റെ കൂടെയുണ്ടായിരുന്ന സുനിലിന്റെ മൊഴികൾ.

അതിനിടെ, നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്നും കുറ്റകാർക്കെതിരെ നടപടിയെടുക്കുമെന്നും ഡിജിപി ലോക്നാഥ് ബഹ്റ ഉൾപ്പെടെ വ്യക്തമാക്കുമ്പോഴും അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് നിലപാടുമായി മരിച്ച രാജ് കുമാറിന്റെ കുടുംബം. രാജ് കുമാറിനെ കസ്റ്റഡിയിൽ മർദിച്ച് കൊന്നതാണ്. കുറ്റക്കാരായ പോലീസുകാർക്കെതിരെ കർശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. പോലീസുകാരെ സ്ഥലം മാറ്റിയത് കൊണ്ട് കാര്യമില്ല, ക്രിമിനൽ കേസെടുക്കണമെന്ന നിലപാടാണ് കുടുംബത്തിനുള്ളതെന്ന് വ്യക്തമാക്കിയ ബന്ധു ആന്റണി നിലവിലെ അന്വേഷണത്തിൽ തങ്ങൾക്ക് തൃപ്തിയില്ലെന്നും പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടാരുന്നു പ്രതികരണം.

അതേസമയം, കേസിന്റെ പേരിൽ കുടുംബത്തിന് ഭീഷണിയുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു. കേസിൽ ഇടപെടരുതെന്ന് പ്രാദേശിക സിപിഎം നേതൃത്വം ഭീഷണിപ്പെടുത്തുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസിൽ ഇടപെടരുതെന്ന് ഭാര്യയോടും മകനോടും അവശ്യപ്പെട്ടതായും ബന്ധു പറയുന്നു.

എന്നാൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരേയും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമ സഭയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസിൽ ഉള്‍പ്പെടെ പോലീസുകാർക്കെതിരെ നടപടിവേണമെന്ന് പ്രതിപക്ഷ നേതാവിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ശ്മശാനത്തിനെതിരെ പരാതി നല്‍കി, ആറ് കുടുംബങ്ങള്‍ക്ക് രണ്ട് വര്‍ഷമായി ക്ഷേത്രകമ്മിറ്റിയുടെ ഊരുവിലക്ക്

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍