UPDATES

ട്രെന്‍ഡിങ്ങ്

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ഇടുക്കി ജില്ലാ പൊലീസ് മേധാവിയെ സ്ഥലം മാറ്റി

രാജ് കുമാറിനെ അറസ്റ്റ് രേഖപ്പെടുത്താതെ നാല് ദിവസം കസ്റ്റഡിയില്‍ വച്ചത് ജില്ലാ പൊലീസ് മേധാവിയടക്കം അറിഞ്ഞുകൊണ്ടാണ് എന്ന് അറസ്റ്റിലായ എസ്‌ഐ കെഎം സാബു ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെബി വേണുഗോപാലിനെ സ്ഥലം മാറ്റി. നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ കടുത്ത മര്‍ദ്ദനത്തിന് ഇരയായി മരിച്ച രാജ് കുമാറിനെ അറസ്റ്റ് രേഖപ്പെടുത്താതെ നാല് ദിവസം കസ്റ്റഡിയില്‍ വച്ചത് ജില്ലാ പൊലീസ് മേധാവിയടക്കം അറിഞ്ഞുകൊണ്ടാണ് എന്ന് അറസ്റ്റിലായ എസ്‌ഐ കെഎം സാബു ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഉരുട്ടിക്കൊലയാണ് നടന്നത് എന്നാണ് ആരോപണം. ഭീകരവിരുദ്ധ സ്‌ക്വാഡ് എസ് പിയായാണ് കെബി വേണുഗോപാലിനെ നിയമിച്ചിരിക്കുന്നത്. മലപ്പുറം എസ് പി ടി നാരായണനെ ഇടുക്കി എസ് പിയായി നിയമിച്ചു.

സാമ്പത്തിക തട്ടിപ്പ് കേസിലാണ് രാജ് കുമാറിനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരുടെ പണം കണ്ടെത്തുന്നതിനാണ് കുമാറിനെ കസ്റ്റഡിയില്‍ വച്ചത് എന്നും വിവരം റേഞ്ച് ഐജി അറിഞ്ഞിട്ടുണ്ടെന്ന് എസ് പി പറഞ്ഞതായും സാബുവിന്റെ മൊഴിയില്‍ പറയുന്നുണ്ട്. അതേസമയം രാജ് കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം തന്നില്‍ നിന്ന് മറച്ചുവച്ചതായാണ് എസ് പി വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍