UPDATES

ട്രെന്‍ഡിങ്ങ്

റാഫേലിലെ സിഎജി പരാമര്‍ശം; പുലിവാല് പിടിച്ച സര്‍ക്കാര്‍ തിരുത്തല്‍ ഹര്‍ജിയുമായി സുപ്രീം കോടതിയില്‍

തിരുത്തൽ ഹർജി അടുത്തമാസം 2 ന് കോടതിയിൽ പരാമർശിക്കം.

റാഫേൽ  വിമാന ഇടപാടുമായി ബന്ധപ്പെട്ട ആശ്വാസ വിധിക്ക് പിറകെ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകുല വിധി നേടിയതെന്ന പഴി കേൾക്കേണ്ടി വന്ന കേന്ദ്രം  സുപ്രീം കോടതിയില്‍ തിരുത്തൽ അപേക്ഷ സമർപ്പിച്ചു. സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിലെ വാചകങ്ങളിൽ പിഴവുണ്ടാവുമെന്നും  തിരുത്തല്‍ വേണമെന്ന് സർക്കാർ അവശ്യം. വിധിയിൽ കേന്ദ്ര സർക്കാർ കോടതിയിൽ സമർപ്പിച്ച സിഎജി റിപ്പോർട്ട് പരാമർശിക്കുന്ന ഭാഗത്ത് പിഴവെന്ന് സൂചിപ്പിച്ചാണ് അപേക്ഷ നൽകുന്നത്. സിഎജി റിപ്പോർട്ട് പാർലമെന്റ് അക്കൌണ്ട്സ് കമ്മിറ്റി (പിഎസി) പരിശോധിച്ചെന്ന ഭാഗം തിരുത്തണം. വില വിവരങ്ങൾ സിഎജിക്ക് കൈമാറിയെന്ന വാചകം ശരിയാണെന്നും കേന്ദ്രം സമർപ്പിച്ച തിരുത്തൽ ഹർജി പറയുന്നു.

ഫ്രഞ്ച് കമ്പനിയായ ഡാസോൾട്ടിൽ നിന്നും 36 വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തിൽ അഴിമതിയുണ്ടെന്നും ഇടപാടിലെ ഇന്ത്യൻ പങ്കാളിയായി റിലയൻസ് ഡിഫൻസിനെ തിരഞ്ഞെടുത്തതിലും ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ പ്രശാന്ത് ഭുഷൺ, മുൻ ബിജെപി നേതാക്കളായ യശ്വന്ത് സിൻഹ, അരുൺഷൂരി എന്നിവരാണ് കോടതിയെ സമീപിച്ചത്. ഈ പരാതിയിൽ പുറപ്പെടുവിച്ച വിധിയിലണ് റാഫേൽ വില വിവരം സംബന്ധിച്ചുള്ള രേഖകൾ സിഎജി പരിശോധിച്ചെന്നും റിപ്പോർട്ട് പാർലമെന്റ് അക്കൗണ്ട്സ് കമ്മിറ്റിക്ക്  സമർപ്പിച്ചെന്നും വ്യക്തമാക്കുന്നത്.  ഇത് പൊതു സമക്ഷത്തിലുള്ള രേഖയാണെന്നും പറഞ്ഞിരുന്നു. സർക്കാര്‍ സമർപ്പിച്ച മുദ്രവച്ച കവറിലെ രേഖകൾ പ്രകാരമായിരുന്നു പരാമര്‍ശം.

എന്നാൽ അത്തരമൊരു രേഖ പാർലമെന്റിന് മുന്നിലോ പിഎസിയുടെ പരിഗണനയ്ക്കോ എത്തിയിട്ടില്ലെന്ന്  പിഎസി ചെയർമാനും കോൺഗ്രസ് നേതാവുമായ മല്ലികാര്‍ജ്ജുൻ ഗാർഗ്ഗെ ആരോപിച്ചിരുന്നു. ഇതിന് പിറകെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉൾപ്പെടെയുള്ളവരും രംഗത്തെത്തുകയും ചെയ്തു. കോടതിയെ തെറ്റിദ്ദരിപ്പിച്ചാണ് വിധി സ്വന്തമാക്കിയതെന്നും ഇടപാടിൽ അഴിമതിയുണ്ടെന്നുമായിരുന്നു ആരോപണം. വിഷയം സംയുക്ത പാർലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് തിരുത്തൽ ഹർജിയുമായി രംഗത്തെത്തിയത്.

തിരുത്തൽ ഹർജി അടുത്തമാസം 2-ന് കോടതിയിൽ പരാമർശിക്കും. മുദ്രവച്ച കവറിൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ടിലെ രണ്ട് വാചകങ്ങൾ കോടതി തെറ്റായി വായിച്ചെന്നാണ് തിരുത്തൽ അപേക്ഷയിലെ വാദം. കുറിപ്പ് പ്രകാരം റാഫേൽ വിമാനങ്ങള്‍ വാങ്ങുന്നതിലെ വില വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ സിഎജിക്ക് കൈമാറിയെന്ന വാചകം ശരിയാണ്. എന്നാല്‍ സിഎജി റിപ്പോർട്ട് പിഎസി പരിശോധനയ്ക്കെത്തുക എന്നത് സ്വാഭാവിക നടപടിയാണ്. ഇക്കാര്യമാണ് തങ്ങള്‍ നല്‍കിയ റിപ്പോർട്ടില്‍ പരാമർശിച്ചതെന്നും കുറിപ്പിൽ പറയുന്നു. അതേസമയം, റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചെന്നത് പരാമർശം തെറ്റാണ്. സഭയിൽ സമർ‌പ്പിക്കുകയാണ് ചെയ്യുക എന്ന നടപടി ക്രമം അറിയിക്കുകയാണ് ചെയ്തതെന്നും അപേക്ഷയില്‍ പറയുന്നു.

“ഇന്ത്യയുടെ കാവൽക്കാരൻ അനിൽ അംബാനിയുടെ ദോസ്ത്; റാഫേൽ വിധിയിൽ സുപ്രീംകോടതി പറയുന്ന സിഎജി റിപ്പോർട്ട് ആരും കണ്ടിട്ടില്ല; -ഗുരുതര ആരോപണങ്ങളുമായി രാഹുൽ ഗാന്ധി

 

മന്ത്രി കെ കെ ശൈലജ പങ്കെടുത്ത ആര്‍ എസ് എസ് സംഘടനയുടെ പരിപാടിയില്‍ മുന്‍പ് മുന്‍ മന്ത്രി കെ ബാബുവും പങ്കെടുത്തു; വിവാദം കൊഴുക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍