UPDATES

ഇന്‍ഡോ – പസിഫിക് മേഖലയില്‍ ചൈനയുടെ നീക്കങ്ങളില്‍ ഒരു കണ്ണ് വേണം: നേവിയ്ക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നിര്‍ദ്ദേശം

“ചൈന മേഖലയില്‍ നിരന്തരം ഇടപെടലുകള്‍ നടത്തുന്നുണ്ട്. നമ്മള്‍ ഇവിടെ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്”.

ഇന്‍ഡോ – പസിഫിക് മേഖലയില്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നാവികസേനയ്ക്ക് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നിര്‍ദ്ദേശം. എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശാഖപട്ടണത്ത് ഇന്ത്യന്‍ നേവിയുടെ ഈസ്റ്റേണ്‍ കമാന്‍ഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രതിരോധ മന്ത്രി ഇക്കാര്യം പറഞ്ഞത്. ‘ആക്ട് ഈസ്റ്റ് പോളിസി’യില്‍ നേവിയാണ് പ്രധാന പങ്ക് വഹിക്കുക എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

ചൈന മേഖലയില്‍ നിരന്തരം ഇടപെടലുകള്‍ നടത്തുന്നുണ്ട്. നമ്മള്‍ ഇവിടെ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. നേവി കൂടുതല്‍ ശക്തമാകും എന്നാണ് ഞാന്‍ കരുതുന്നത് – രാജ്‌നാഥ് സിംഗ് പറഞ്ഞു. അടിസ്ഥാന സൗകര്യ പ്രദ്ധതികള്‍ അടക്കം വിലയിരുത്താനാണ് രാജ്‌നാഥ് സിംഗ് വിശാഖപട്ടണത്തെ നാവിക കേന്ദ്രത്തിലെത്തിയത്.

ഇന്‍ഡോ പസിഫിക് മേഖലയില്‍ ചൈന സൈനിക സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ദക്ഷിണ ചൈന കടലില്‍ വിയറ്റ്‌നാം, ഫിലിപ്പൈന്‍സ്, മലേഷ്യ, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങളുമായും യുഎസിമായും ചൈന നിരന്തര സംഘര്‍ഷത്തിലാണ്. ഈ മാസം ആദ്യം ഇന്ത്യയും യുഎസും ഓസ്‌ട്രേലിയയും ജപ്പാനും മേഖലയില്‍ സമാധാനം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിനായി ആസിയാന്‍ നേതൃത്വത്തിലുള്ള സംവിധാനം വേണം എന്ന് ആവശ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍