UPDATES

ന്യൂസ് അപ്ഡേറ്റ്സ്

67ാമത് നെഹ്റു ട്രോഫി നടുഭാഗം ചുണ്ടന്, ചമ്പക്കുളം രണ്ടാമത്

പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

അറുപത്തേഴാമത് നെഹ്‍റു ട്രോഫി വള്ളംകളിയിൽ പുന്നമടയിൽ ആവേശം പകർന്ന് നടുഭാഗം ചുണ്ടന്‍ ജേതാക്കളായി. പള്ളാത്തുരുത്തി ബോട്ട് ക്ലബാണ് നടുഭാഗം തുഴഞ്ഞത്. 67 വർഷങ്ങൾക്കു ശേഷമാണ് നടുഭാഗത്തിന്റെ കിരീടനേട്ടം. യു.ബി.സി കൈനകരിയുടെ ചമ്പക്കുളം ചുണ്ടനാണ് രണ്ടാംസ്ഥാനത്തെത്തിയത്. കാരിച്ചാൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പൊലീസ് ബോട്ട് ക്ലബ് വകയാണ് കാരിച്ചാൽ ചുണ്ടൻ.

ചടങ്ങിൽ പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നാടിന്റെ ഐക്യത്തിന്റെ പ്രതീകമാണ് ഒരേ മനസോടെ നടക്കുന്ന വള്ളംകളിയെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ഇത് രാജ്യത്തിന് മാതൃകയാണ്. ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് വള്ളംകളി സംഘടിപ്പിക്കുന്നത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നെഹ്രുട്രോഫി വള്ളംകളി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പ്രളയദുരിതത്തിൽ ഇരയായവർക്കൊപ്പമുണ്ടെന്നായിരുന്നു മുഖ്യാതിഥിയായ സച്ചിൻ ടെൻഡുൽക്കർ പറഞ്ഞു. പ്രളയത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരോടൊപ്പമുണ്ട് താൻ. നമുക്ക് മുന്നിലുള്ള വെല്ലുവിളികൾ മറികടക്കണം. കായിക ഇനങ്ങൾക്കുള്ള കേരളം പിന്തുണ തനിക്ക് നേരിട്ടറിയാവുന്നതാണെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍