UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘നിയമവിരുദ്ധ’ കുടിയേറ്റക്കാര്‍ക്കുള്ള മഹാരാഷ്ട്രയിലെ ആദ്യ ജയില്‍ നവി മുംബൈയിലെ നെരൂലില്‍

എല്ലാ പ്രധാന നഗരങ്ങളിലും ഇത്തരം ഡിറ്റന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

നിയമവിരുദ്ധ കുടിയേറ്റക്കാരായി കണ്ടെത്തുന്നവരെ പാര്‍പ്പിക്കാനുള്ള മഹാരാഷ്ട്രയിലെ ആദ്യ ഫോറിനേഴ്‌സ് ഡിറ്റന്‍ഷന്‍ സെന്റര്‍ നവി മുംബൈയിലെ നെരൂലില്‍ സ്ഥാപിക്കും. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും ഇത്തരം ഡിറ്റന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അസം മാതൃകയില്‍ രാജ്യത്തുടനീളം ദേശീയ പൗരത്വ പട്ടിക തയ്യാക്കണം എന്ന ആവശ്യം ബിജെപി നേതാക്കള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

ജൂലായില്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ നഗരങ്ങളിലും ഡിറ്റന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. നെരൂലില്‍ മൂന്ന് ഏക്കര്‍ ഭൂമി ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് നവി മുംബയ് നഗരാസൂത്രണ അതോറിറ്റിയായ സിഐഡിസഒയ്ക്ക് കഴിഞ്ഞയാഴ്ച കത്ത് നല്‍കിയിരുന്നതായി മുംബയ് മിറര്‍ പറയുന്നു. 19 ലക്ഷം പേരെ പുറന്തള്ളിയ അസം പൗരത്വ പട്ടിക വലിയ വിവാദമാവുകയും ഇതിനെതിരെ പ്രതിഷേധമുയരുകയും ചെയ്യുന്നതിന് ഇടയിലാണ് രാജ്യവ്യാപകമായി ഡിറ്റന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

90 ദിവസത്തെ സമയമാണ് പൗരത്വം തെളിയിക്കാന്‍ ഡിറ്റന്‍ഷന്‍ സെന്ററുകളിലേയ്ക്ക് മാറ്റുന്നതിന് മുമ്പ് പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് നല്‍കിയിരിക്കുന്നത്. 90 ദിവസത്തെ സമയമാണ് പൗരത്വം തെളിയിക്കാന്‍ ഡിറ്റന്‍ഷന്‍ സെന്ററുകളിലേയ്ക്ക് മാറ്റുന്നതിന് മുമ്പ് ഫോറിനേഴ്‌സ് ട്രൈബ്യൂണലില്‍ അപ്പീല്‍ നല്‍കാനായി പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് നല്‍കിയിരിക്കുന്നത്.

മുംബൈയില്‍ എന്‍ആര്‍സി നടപ്പാക്കണമെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയും ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ശിവസേനയുടെ കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് പാര്‍ലമെന്റില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍