UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മർദ്ദനമേറ്റ് അബോധാവസ്ഥയിലായ അർജ്ജുനെ ചതുപ്പിൽ വലിച്ചിഴച്ച് കൊലപ്പെടുത്തി; ക്രൂരത വെളിവാക്കി പൊലീസ് റിപ്പോർട്ട്

ചോദ്യം ചെയ്യലിനായി പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

എർണാകുളം നെട്ടൂരിൽ അര്‍ജ്ജുൻ എന്ന 20 കാരൻ കൊല്ലപ്പെടുന്നതിന് മുൻപ് നേരിട്ട ക്രൂരതകൾ വെളിവാക്കി പോലീസ് റിപ്പോർട്ട്. അർജ്ജുനെ ബോധമില്ലാത്ത അവസ്ഥയിൽ വലിച്ചിഴച്ച് ചതുപ്പിലിട്ട് കൊലപ്പെടുത്തുകയായിരുന്നെന്നാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. അർജ്ജുന്റെ തലയിൽ നിബിൻ പട്ടിക കൊണ്ടടിച്ചു. നിലത്തു വീണ അർജ്ജുന്റെ തല കരിങ്കല്ല് കൊണ്ട് ഇടിച്ച് പൊട്ടിച്ചു.
നിബിൻ ആയിരുന്നു ഇത് ചെയ്തത്.

മൂന്നും നാലും പ്രതികളായ അനന്ദുവും അജിത്തും അർജ്ജുനെ എഴുന്നേൽപ്പിച്ച് നിർത്തുകയും രണ്ടാം പ്രതി റോണി പട്ടിക കൊണ്ട് മർദ്ദിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നതായി എഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് പറയുന്നു. സംഭവ ദിവസം രാത്രി തിരുനെട്ടൂർ റെയിൽവേ സ്റ്റേഷന് സമീപത്തേക്ക് ഒന്നാം പ്രതി നിബിൻ അർജ്ജുനെ തന്ത്രപൂർവ്വം വിളിച്ചുവരുത്തുകായിരുന്നെന്നും അതിന് ശേഷമായിരുന്നു. മർദ്ദനവും കൊലപാതകലവും അരങ്ങേറിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതിനിടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനായി പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

നെട്ടൂരിലെ അർജ്ജുന്‍റെ കൊലപാതകത്തിൽ പ്രതികളുടെ ക്രൂരത വെളിവാക്കി പൊലീസ് റിപ്പോർട്ട്. അർജ്ജുനെ ബോധമില്ലാത്ത അവസ്ഥയിൽ വലിച്ചിഴച്ച് ചതുപ്പിലിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ചോദ്യം ചെയ്യലിനായി പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. പ്രതികൾക്ക് പ്രദേശത്തെ ലഹരിമാഫിയകളുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കും.

Read More: ആരാണ് എട്ടപ്പന്‍? യൂണിവേഴ്‌സിറ്റി കോളേജ് ഭരിക്കുന്ന ഗുണ്ടാ നേതാക്കന്‍മാര്‍

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍