UPDATES

സോഷ്യൽ വയർ

“പന്നിയുമായി പോരിന് പോകരുത്, ദേഹത്ത് അഴുക്കാകും, പന്നിക്കാണെങ്കില്‍ സന്തോഷവും” – ബര്‍ണാഡ് ഷായെ ഉദ്ധരിച്ച് ശശി തരൂര്‍

തരൂരിനെതിരെ കേരള നേതാക്കളാണ് രൂക്ഷവിമര്‍ശനം നടത്തിയത്.

വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ മനസിലാക്കിയിട്ടുണ്ട്‌, പന്നിയുമായി പോരിന് പോകരുത് എന്ന്. ദേഹത്ത് അഴുക്കാകും, പന്നിക്കാണെങ്കില്‍ സന്തോഷവും – എഴുത്തുകാരനും രാഷ്ട്രീയ ചിന്തകനുമായ ജോര്‍ജ്‌ ബര്‍ണാഡ് ഷായെ ഉദ്ധരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

പ്രധാനന്ത്രി നരേന്ദ്ര മോദിയെ മാത്രം ആക്രമിക്കുന്നത് കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും മോദി നല്ലത് ചെയ്താല്‍ നല്ലത് എന്ന് പറയണമെന്നുമുള്ള തരൂരിന്റെ പ്രസ്താവന വിവാദമായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ മുരളീധരന്‍ എംപിയു മടക്കമുള്ളവര്‍ ശശി തരൂരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഏറ്റവും രൂക്ഷമായ പ്രതികരണം നടത്തിയത് മുരളീധരനാണ്. മറ്റൊരു കോണ്‍ഗ്രസ് എംപി ടി എന്‍ പ്രതാപനാണ് തരൂരിനെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്.

കെപിസിസി വിശദീകരണം ചോദിക്കുകയും തരൂര്‍ നല്‍കിയ വിശദീകരണം അംഗീകരിക്കുകയും ചെയ്തിരുന്നു. ജയറാം രമേഷ് ആണ് സമാനമായ പ്രസ്താവന ആദ്യം നടത്തിയത്. പിന്നീട് തരൂരും മണിശങ്കര്‍ അയ്യരും സമാന അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തെത്തി. തരൂരിനെതിരെ കേരള നേതാക്കളാണ് രൂക്ഷവിമര്‍ശനം നടത്തിയത്.

ഓക്‌സ്‌ഫോഡ് ഇംഗ്ലീഷ് അറിയുന്നത് കൊണ്ടല്ല ശശി തരൂര്‍ മൂന്ന് തവണ തിരുവനന്തപുരത്ത് ജയിച്ചത് എന്നും അത് അറിയാത്ത എ ചാള്‍സും മൂന്ന് തവണ ഇവിടെ ജയിച്ചിട്ടുണ്ട് എന്നും മുരളീധരന്‍ പരിഹസിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍