UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിക്ക് നല്‍കിയ ഉറപ്പ് നടപ്പാകുന്നു, കേരളത്തിൽ നിന്നും 39 പുതിയ വിമാനസർവീസുകൾ കൂടി

കേരളത്തിലെ  വിവിധ വിമാനത്താവളങ്ങളിൽ നിന്ന് 39 ആഭ്യന്തര സർവീസുകൾ പുതുതായി ആരംഭിക്കുന്നു.  മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വിളിച്ച എയർലൈൻ മേധാവികളുടെ യോഗത്തിൽ നടത്തിയ പ്രഖ്യാപന പ്രകാരമാണ് പുതിയ സർവീസുകൾ.  എയർലൈൻ ഓപ്പറേറ്റർസ് സംസ്ഥാന സർക്കാരിനെ ഈ കാര്യം അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് മാത്രം 23 സർവീസുകൾ തുടങ്ങുമെന്നാണ് അറിയിപ്പ്.  മൊത്തം 22 ഫ്ളൈറ്റുകളായിരിക്കും സര്‍വീസുകൾ നടത്തുക.  എയർ ഇന്ത്യ – 1, സ്പൈസ് ജെറ്റ് – 8, എയർ ഏഷ്യ- 7, വിസ്താര -1, ഗോ എയർ – 22 വിമാനങ്ങളാൻ് സർവീസിന് തയ്യാറെടുക്കുന്നത്.  ഇന്ധന നികുതിയുമായി ബന്ധപ്പെട്ട തീരുമാനത്തിന് വിധേയമായാണ് ഇൻഡിഗോയുടെ മൂന്ന് ഫ്ളൈറ്റുകൾ ആരംഭിക്കുക.

വിമാനക്കമ്പനികള്‍ അടുത്ത ശൈത്യകാല ഷെഡ്യൂള്‍ തീരുമാനിക്കുമ്പോള്‍ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പ്രതിദിനം മുപ്പത് വിമാന സര്‍വീസുകള്‍ കൂടുതലായി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച വിമാനക്കമ്പനി മേധാവികളുടെ യോഗത്തില്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് ഖരോള ഉറപ്പു നല്‍കി.ത് . തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് അധികമായി അഞ്ച് സര്‍വ്വീസുകള്‍ ഉണ്ടാകുമെന്നും ഖരോള അറിയിച്ചിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിമാനക്കമ്പനികളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചത്. മുഖ്യമന്ത്രി യോഗം വിളിച്ച സാഹചര്യത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിമാനക്കമ്പനികളുമായി അനൗപചാരിക ചര്‍ച്ചകളും നടത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍