UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാണി സാർ, മുഖ്യമന്ത്രി ആകാത്ത ‘czar’; പത്ര തലക്കെട്ടുകളിലൂടെ

‘ വിട’ എന്ന വാക്കിന് പ്രാധാന്യം നൽകിയായിരുന്നു മിക്ക പത്രങ്ങളുടെയും തലക്കെട്ട്

കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന്റെ പ്രബലൻ കെ എം മാണി (86) വിടപറയുമ്പോൾ അത് ഇന്ത്യയിലെ തന്നെ പത്രങ്ങൾക്ക് ഒഴിച്ച കൂടാനാവാത്ത വാർത്ത കൂടിയാണ്. ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനേത്തുടര്‍ന്ന് വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാണി ചൊവ്വാഴ്ച വൈകിട്ട് 4.57നാണ് അന്തരിച്ചത്. മധ്യ കേരളത്തിലെ ശക്തനായ നേതാവിനെ കൃസ്ത്യൻ സഭകളോട് എന്നും അടുത്തുനിന്ന അദ്ദേഹത്തിന് കോട്ടയം ആസ്താനമായി പ്രവർത്തിക്കുന്ന മലയാള മനോരമ നൽകിയത് വലിയ ആദരം.

“വിട’ എന്ന ഒറ്റവാക്ക് മതിയായിരുന്നു മനോരമയ്ക് ആ മരണത്തെ അടയാളപ്പെടുത്താൻ. ‘കേരള രാഷ്ട്രീയത്തിലെ ഇതിഹാസ താരം യാത്രയായി’ എന്നും മനോരമ പറയുന്നു. ഫോട്ടോക്കും മരണ വാർത്തക്കും വേണ്ടി അരപ്പേജിലധികവും മനോരമ മാറ്റിവയ്ക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ ‘സാർ’ എന്ന് വിളിപ്പേരുരുള്ള ഏക വ്യക്തി. അത് കൂട്ടിച്ചേർത്തുകൊണ്ടാണ് മാതൃഭൂമി വാർത്ത നൽകിയിരിക്കുന്നത്. ‘മാണിസാറിന് വിട’ എന്ന് പത്രം തലക്കെട്ട് നൽകുന്നു. തലക്കെട്ടിന് ഒപ്പം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുശോചനവും മാതൃഭുമി നൽകുന്നുണ്ട്.

വിട മാണിസാർ, ദീപിക ദിനപ്പത്രം പറയുന്നു പറയുന്നു.’ മടങ്ങി, മാണിസാർ’ എന്നാണ് മംഗളം നൽകുന്ന തലക്കെട്ട്. ‘ഇനി ജനമനസ്സിൽ’ കെഎം മാണിക്ക് വിട മാധ്യമം മാധ്യമത്തിന്റെ തലക്കെട്ട്. കെ എം മാണിയെ വ്യക്തി എന്നതിനപ്പുറം ഒരു സാമ്രാജ്യമായാണ് കേരള കൗമുദി ഉയർത്തിക്കാട്ടുന്നത്. ‘മറഞ്ഞു, മാണി സാമ്രാജ്യം’ കേരള കൗമുദി പറയുന്നു.

ബാർ കോഴ ഉൾ‌പ്പെടെ വാര്‍ത്തകൾ ആഘോഷമാക്കുകുയും അടുത്തിയെ മാണിക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ നടത്തുകയും ചെയ്ത സിപിഎം മുഖപത്രം ദേശാഭിമാനിയും അർഹിക്കുന്ന പ്രാധാന്യത്തോടെയാണ് മാണിയുടെ ചരമ വാർത്ത നൽകിയിരിക്കുന്നത്. മെയിൻ ലീഡായി ‘കെ എം മാണി അന്തരിച്ചു’ എന്ന് പറഞ്ഞുവയ്ക്കുകയാണ്. ‘കെ എം മാണി അന്തരിച്ചു’ നോട്ട് നിരോധനത്തിൽ വൻ അഴിമതിയെന്ന ലീഡ് വാർത്തയ്ക്കൊപ്പം അതേ പ്രാധന്യത്തോടെ സിപിഐ മുഖപത്രം ജനയുഗം പറയുന്നു.

കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിക്കും അനഭിമതനായിരുന്നില്ല കെ എം മാണി. മാണിയുടെ മരണം അർഹിക്കുന്ന പ്രാധാന്യത്തോടെ ജന്മഭൂമിയും റിപ്പോർട്ട് ചെയ്യുന്നു. ‘കെ എം മാണി അന്തരിച്ചു’ ഒന്നാം പേജിൽ സൂപ്പർ ലീഡായി ജന്മഭുമി വാർത്ത റിപ്പോർട്ട് ചെയ്യുന്നു. ‘വിടവാങ്ങി രാഷ്ട്രീയ ചാണക്ക്യൻ’ കെ എം മാണിയുടെ രാഷ്ട്രീയ തന്ത്രജ്ഞനെ അടയാളപ്പെടുത്തുന്ന തലക്കെട്ടാണ് സുപ്രഭാതം നൽകുന്നത്. മുന്നണി രാഷ്ട്രീയത്തിൽ മുസ്ലീം ലീഗിനോട് എന്നും അടുത്ത വ്യക്തിത്വമായിരുന്നു മാണി. മുസ്ലീം ലീഗ് മുഖപത്രം ചന്ദ്രിക മാണിയുടെ മരണ വാർത്തയക്ക് നൽകിയ തലക്കെട്ട് ‘മറഞ്ഞു മാണിക്യം’ എന്നായിരുന്നു.

‘Mani the master of coalition politics, No more’ ദി ഹിന്ദു പറയുന്നു. മാണി സാർ ‘ the czer who never become CM’ ദി ടൈസ് ഓഫ് ഇന്ത്യ . ‘mla for 54 years dies’ ‍ദി ടെലഗ്രാഫ് . ‘CZAR BOWS OUT’ of ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് വിശേഷിപ്പിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍