UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പി കരുണാകരൻ ഒഴികെ സിറ്റിങ്ങ് എംപിമാര്‍ തുടരും; പതിനാറ് സീറ്റിൽ മൽസരിക്കാൻ ഒരുങ്ങി സിപിഎം

ചാലക്കുടിയിൽ ഇന്നസെന്റിന്റെ കാര്യത്തിലും ഇതുവരെ ധാരണയായിട്ടില്ല.

ലോകസഭാതിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നിതിന് പിറകെ ഇടത് മുന്നണിയിലെ സ്ഥാനാർത്ഥി ചിത്രം തെളിയിന്നു. 20 സീറ്റിൽ സിപിഐ നാലു സീറ്റിൽ മൽസരിക്കുമ്പോൾ ബാക്കി വരുന്ന 16 സീറ്റിലും സിപിഎം മൽസരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായതായാണ് വിവരം.

കഴിഞ്ഞ തവണ ജനതാ ദൾ സെക്യുലർ മൽസരിച്ച കോട്ടയം സീറ്റിലും ഇത്തവണ സിപിഎം സ്ഥാനാർത്ഥിയാവും മല്‍സര രംഗത്തുണ്ടാവുകയെന്നും പുതിയ റിപ്പോർട്ടുകൾ പറയുന്നു. ലോക്സഭാ സീറ്റിനായി അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയ മറ്റ് ഘടക കക്ഷികൾ പാടെ അവഗണിച്ചാണ് ഇത്തവണത്തെ സീറ്റ് വിഭജനം നടക്കുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ പത്തനംതിട്ട മണ്ഡലത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, സാധ്യതാ പട്ടിക പ്രകാരം കാസർക്കോട് എംപി പി കരുണാകൻ ഇത്തവണ മല്‍സര രംഗത്തുണ്ടാവില്ല. ചാലക്കുടിയിൽ ഇന്നസെന്റിന്റെ കാര്യത്തിലും ഇതുവരെ ധാരണയായിട്ടില്ല. മറ്റ് സിറ്റിങ്ങ് എംപിമാരായ പികെ ശ്രീമതി, എംബി രാജേഷ്, പി കെ ബിജു, എ സമ്പത്ത് എന്നിവർ കണ്ണുർ, പാലക്കാട്, ആലത്തുർ, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ തുടരും. ഇടുക്കിയിൽ നിന്നും ഇടത് സ്വതന്ത്രനായി ലോക്സഭയിലെത്തിയ ജോയ്സ് ജോർജും ഇത്തവണയും തുടരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍