UPDATES

കാര്യമറിയാതെ കുറ്റപ്പെടുത്തി, ചട്ടത്തിനപ്പുറം സാവകാശം ചന്ദ്രനും കുടുംബത്തിനും നല്‍കിയിരുന്നെന്ന് കനറാ ബാങ്ക്

സംഭവത്തില്‍ ബാങ്കിന്റെ ഇടപെടൽ ആരോപിച്ച് വ്യാപക പ്രതിഷേധവും, തിരുവനന്തപുരത്ത് ഉൾപ്പെടെ ശാഖകൾക്ക് നേരെ ആക്രമണവും ഉണ്ടായിരുന്നു.

നെയ്യാറ്റിൻകര മാരായമുട്ടത്ത് ജപ്തി ഭീഷണിയുടെ പേരില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കനറാ ബാങ്ക്.  കാര്യമറിയാതെയാണ് ജപ്തി നടപടികൾ സ്വീകരിച്ചെന്ന പേരില്‍ കുറ്റപ്പെടുത്തിയത്. ചന്ദ്രന്റെ കുടുംബത്തെ ബാങ്ക് ഒരു തരത്തിലും സമ്മര്‍ദ്ദത്തിലാക്കിയിട്ടില്ലെന്നും ബാങ്ക് മാനേജർ മാനേജര്‍ ജേക്കബ് പി ചിറ്റാട്ടുകുളം പറയുന്നു.

ആരോപണങ്ങൾക്ക് പിറകെ എല്ലാ വശവും പരിശോധിക്കാതെ തീർപ്പുകൽപ്പിക്കുയാണുണ്ടായത്. വായ്പാ നിബന്ധനകൾ പറയുന്ന ചട്ടത്തിന് അപ്പുറം സാവകാശം ചന്ദ്രനും കുടുംബത്തിനും നല്‍കിയിട്ടുണ്ട്. ഇത് ഇനിയും തുടരാൻ ബാങ്ക് തയ്യാറാണെന്നും മാനേജര്‍ ജേക്കബ് പി ചിറ്റാട്ടുകുളം പറയുന്നു. കൂടുംബത്തിന്റെ മരണകാരണം കനറാ ബാങ്കിന്റെ ജപ്തി ഭീഷണിയാണെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അധികൃതർ.

സംഭവത്തില്‍ ബാങ്കിന്റെ ഇടപെടൽ ആരോപിച്ച് വ്യാപക പ്രതിഷേധവും, തിരുവനന്തപുരത്ത് ഉൾപ്പെടെ ശാഖകൾക്ക് നേരെ ആക്രമണവും ഉണ്ടായിരുന്നു. ആതേസമയം, അമ്മയുടെയും മകളുടെയും ആത്മഹത്യക്ക് പിന്നിൽ കുടുംബവഴക്കാണെന്ന് സുചന നൽകി കണ്ടെടുത്ത ആത്മഹത്യ കുറിപ്പ് വാർത്തയായതിന് പിറകെയാണ് ബാങ്ക് അധികൃതരുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. ‌‌‌

മന്ത്രവാദത്തിന്റെ പേരില്‍ ഭാര്യയെ മര്‍ദ്ദിക്കുമായിരുന്നു ഇയാളെന്നാണ് ലേഖയുടെ മരണമൊഴി കൂടിയായി പോലീസ് കണക്കാക്കുന്ന ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. തീകൊളുത്തി ആത്മഹത്യ ചെയ്ത കിടപ്പുമുറിയില്‍ ഭിത്തിയില്‍ ഒട്ടിച്ച നിലയിലായിരുന്നു ആത്മഹത്യക്കുറിപ്പ്. മൂന്ന് പേജ് വരുന്ന കുറിപ്പിന്റെ പലഭാഗങ്ങളും കത്തി നശിച്ചിരുന്നു. ഇതുകൂടാതെ ഭിത്തിയിലെ ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ ‘എന്റെയും മോളുവിന്റെയും മരണ കാരണം കൃഷ്ണമ്മയും ശാന്തയും കാശിയും ചന്ദ്രനുമാണ്’ എന്നും ലേഖ എഴുതിയിരുന്നു.

 

മന്ത്രവാദം, നിരന്തര പീഡനം, അപവാദ പ്രചരണം: ബാങ്കിന്റെ സമ്മര്‍ദ്ദത്തിനൊപ്പം ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ ഇതാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍