UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദുരിതാശ്വാസം; കേരളത്തിലെ ദേശീയ പാതയില്‍ ടോള്‍ ഒഴിവാക്കി

തൃശൂര്‍ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, എറണാകുളം ജില്ലയിലെ കുമ്പളം ടോള്‍ പ്ലാസ എന്നിവിടങ്ങളില്‍ 26 വരെ ടോള്‍ പിരിക്കില്ല

പ്രളയത്തെ തുടന്നുള്ള കേരളത്തിലെ കെടുതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളിലെ ടോള്‍ പിരിവ് ഒഴിവാക്കി. തൃശൂര്‍ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, എറണാകുളം ജില്ലയിലെ കുമ്പളം ടോള്‍ പ്ലാസ എന്നിവിടങ്ങളില്‍ 26 വരെ ടോള്‍ പിരിക്കില്ലെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു. ഇതിനു പുറമെ ദുരിതാശ്വാസത്തിനായി ട്രെയിന്‍ വഴി കേരളത്തിലേക്ക് ദുരിതാശ്വാസ സാധനങ്ങള്‍ സൗജന്യമായി എത്തിക്കുമെന്ന് റെയില്‍ വേ അധികൃതര്‍ അറിയിച്ചു. സ്ഥാപനങ്ങളും യാത്രക്കാരും കൊണ്ടുവരുന്ന സാധനസാമഗ്രികള്‍ക്ക് ആനുകൂല്യം ലഭിക്കും.

വിദേശത്ത് നിന്നും കേരളത്തിലെത്തി നികുതിയുടെ പേരില്‍ കെട്ടികിടക്കുന്ന ദുരിതാശ്വാസ സാധനങ്ങളായ ഭക്ഷണ സാധനങ്ങള്‍, മരുന്ന്, വസ്ത്രം, പുതപ്പ് എന്നിവ കസ്റ്റംസ് തീരുവയില്‍ നിന്നും  കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു. നിബന്ധനകള്‍ക്കു വിധേയമായി സന്നദ്ധ സംഘടനകള്‍ക്കു തീരുവ ഇളവ് നല്‍കണമെന്നും ചരക്കുകള്‍ എത്രയും പെട്ടെന്നു വിട്ടുനല്‍കണമെന്നും കസ്റ്റംസ് കമ്മിഷണര്‍ നിര്‍ദേശിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍