UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിപ ബാധിച്ചു മരിച്ച അശോകന്റെ മൃതദേഹം സംസ്‌കരിക്കാനായില്ല

കോഴിക്കോട്ടെ മാവൂര്‍ വൈദ്യുത ശ്മശാനത്തിലെ സാങ്കേതിക തകരാറാണ് സംസ്‌കാരം വൈകിക്കുന്നതെന്നാണ് റിപോര്‍ട്ട്.

നിപ വൈറസ് ബാധിച്ച് ഇന്നു രാവിലെ മരിച്ച അശോകന്റെ മൃതദേഹം സംസ്‌കരിക്കാനായില്ല. കോഴിക്കോട്ടെ മാവൂര്‍ വൈദ്യുത ശ്മശാനത്തിലെ സാങ്കേതിക തകരാറാണ് സംസ്‌കാരം വൈകിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വൈദ്യുത ശ്മശാനത്തിലെ ഫാന്‍ കേടായി എന്നാണ് വിശദീകരണം. തുടര്‍ന്ന് നഗരത്തിലെ മറ്റ് ശ്മശാനങ്ങളുമായും ബന്ധപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ലെന്നും റിപോര്‍ട്ടുകളുണ്ട്. ഇതോടെ അശോകന്റെ മൃതദേഹം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അധികൃതരുടെ അനാസ്ഥ ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. കോഴിക്കോട് തഹസില്‍ദാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് സംസ്‌കാരം വേഗത്തില്‍ നടത്താനുള്ള ശ്രമങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

നിപ ബാധിച്ചു മരിച്ചവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കില്ലെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിറകെയാണ് വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ മൃതദേഹം സംസ്‌കരിക്കാനാവാത്ത സ്ഥിതി വന്നത്. വൈറസ് പടരുന്ന സാഹചര്യം ഒഴിവാക്കാനാണ് മൃതദേഹം വിട്ടു നല്‍കാതെ സംസ്‌കരിക്കുന്നത് എന്നായിരുന്നു അധികൃതരുടെ വാദം

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍