UPDATES

പനി ബാധിച്ച യുവാവിനൊപ്പമുണ്ടായിരുന്ന ആറ് പേര്‍ നിരീക്ഷണത്തില്‍, കോഴിക്കോടുനിന്നുള്ള വിദഗ്ദ സംഘം കൊച്ചിയിലേക്ക്

നിപ ബാധ സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള യുവാവിന് നിപ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രിയുടെ പ്രതിരണത്തിന് പിന്നാലെ നടപടികൾ ശക്തമാക്കി ആരോഗ്യ വകുപ്പ്. എറണാകുളം മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡ് ഉൾപ്പെടെ സജ്ജീകരിച്ച് കഴിഞ്ഞിട്ടുണ്ട്. അതേസമയം, പനിബാധിച്ച് ചികിൽസയിൽ കഴിയുന്ന വിദ്യാർത്ഥിയുമായി അടുത്ത ബന്ധമുള്ള 6 പേർ നിരീക്ഷണത്തിലാണെന്ന് തൃശ്ശൂർ ഡിഎംഒ അറിയിച്ചു.

വിദ്യാർത്ഥി പരീശീലനത്തിന് എത്തിയ തൃശ്ശൂരിലെ സ്ഥാപനത്തിൽ യുവാവിന്റെ കൂടെയുണ്ടായിരുന്നവരാണ് നിരീക്ഷണത്തിൽ കഴിയന്നത്. എന്നാൽ ഇവർക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടിട്ടില്ല. മുൻ കരുതൽ എന്ന നിലയിലാണ് നിരീക്ഷണം എന്നും ഡിഎംഒ പ്രതികരിച്ചു. പറവൂർ സ്വദേശിയായ യുവാവിന്റെ കുടുംബവും നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു. അതിനിടെ യുവാവ് പഠിക്കുന്ന തൊടുപുഴയിലെ കോളജും പരിസരവും നിരീക്ഷണത്തിലാണെന്ന് ഇടുക്കി ഡിഎംഒ പ്രതികരിച്ചു.

അതേസമയം, നിപ സ്ഥിരീകരിച്ച് പൂനെയിലെ വയറോളജി ഇൻസ്റ്റിട്യൂട്ടിലെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെങ്കിലും മുൻ കരുതൽ ശക്തമാക്കുകയാണ് അരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി കോഴിക്കോട്ടു നിന്നള്ള ആറംഗ മെഡിക്കൽ സംഘം കൊച്ചിലേക്ക് തിരിച്ചു. നിപ കാലത്ത് നോഡൽ ഓഫീസറായിരുന്ന ഡോ. ചാന്ദിനിയുടെ നേതൃത്വത്തിലുള്ള നിപ ചികില്‍സയിൽ മുൻപരിചയമുള്ള മുന്ന് ഡോക്ടർ ഉള്‍പ്പെടുന്ന ആരംഗ സംഘമാണ് കൊച്ചിയിലെത്തുക. ഇവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിദഗ്ദ ചികിൽസ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമാക്കുന്നത്. അതിനിടെ സാഹചര്യം സംബന്ധിച്ച് കൊച്ചി ഡിഎംഒ ഓഫീസിൽ ഉന്നത തലയോഗവും നടക്കുന്നുണ്ട്.

അതിനിടെ, നിപ സംബന്ധിച്ച അടിയന്തിര കാര്യങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ ഉന്നതതല യോഗം ചേരും. ഇതിനായി ആരോഗ്യമന്ത്രി എറണാകുളത്തേതക്ക് തിരിച്ചു. അരോഗ്യ സെക്രട്ടറിയും ഡിഎച്ച് എസും യോഗത്തിൽ പങ്കെടുക്കും. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. എറണാകുളം മെഡിക്കല്‍ കോളജിൽ ഐസോലേഷൻ വാർഡ് ആരംഭിക്കും. കോഴിക്കോടിന് സ്വീകരിച്ച ഏല്ലാ നടപടികളും ഇത്തവണയും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, നിപ ബാധ സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് രോഗബാധ ഇല്ലാതിരിക്കാൻ കൃത്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. നിർഭാഗ്യവശാൽ ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങൾ നിലവിൽ സംസ്ഥാനത്ത് ഉണ്ട്. കോഴിക്കോട് ജില്ലയില്‍ നിപ റിപ്പോർട്ട് ചെയ്ത സമയത്ത് ഓസ്ട്രേലിയയിൽ നിന്നെത്തിച്ച എത്തിച്ചിരുന്ന മരുന്നുകൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാൻ സംസ്ഥാനം സുസജ്ജമാണെന്നും കെ കെ ശൈലജ വ്യക്തമാക്കി.

 

എറണാകുളത്തെ യുവാവിന് നിപ ബാധ സംശയിക്കുന്നെന്ന് ആരോഗ്യമന്ത്രി; കൊച്ചിയിൽ ഉന്നതതല യോഗം ചേരും

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍