UPDATES

ട്രെന്‍ഡിങ്ങ്

പനി ബാധിച്ച യുവാവിന്റെ പരിശോധനയുടെ ഫലം ഉച്ചയോടെ; നിപ സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തരുതെന്ന് സർക്കാർ

സ്വകാര്യ ആശുപത്രിയിൽ കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനിച്ചതെന്നും അധികൃതർ പറയുന്നു.

കടുത്ത പനി ബാധിച്ച് എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ നടത്തയ പരിശോധനയുടെ ഫലം ഇന്ന് ഉച്ചയോടെ പുറത്തുവരും. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ആലപ്പുഴ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് യുവാവിന്റെ സാംപിളുകൾ പരിശോധന നടത്തുന്നത്. യുവാവിന്റെ പരിശോധനാ ഫലം ഔദ്യോഗികമായി തന്നെ പുറത്ത് വിടുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, നിപ ബാധ സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തരുതെന്ന് സര്‍ക്കാർ ആവശ്യപ്പെട്ടു. അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളിൽ നിന്ന് വിട്ട് നിൽക്കണന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും, എറണാകുളം ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടു. വൈറസ് ഏതെന്ന് സ്വകാര്യ ആശുപത്രിയിൽ കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനിച്ചതെന്നും അധികൃതർ പറയുന്നു.

സംസ്ഥാനത്ത് രോഗബാധ ഇല്ലാതിരിക്കാൻ കൃത്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. നിർഭാഗ്യവശാൽ ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങൾ നിലവിൽ സംസ്ഥാനത്ത് ഉണ്ട്. കോഴിക്കോട് ജില്ലയില്‍ നിപ റിപ്പോർട്ട് ചെയ്ത സമയത്ത് ഓസ്ട്രേലിയയിൽ നിന്നെത്തിച്ച എത്തിച്ചിരുന്ന മരുന്നുകൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാൻ സംസ്ഥാനം സുസജ്ജമാണെന്നും കെ കെ ശൈലജ വ്യക്തമാക്കി.

 

കാന്‍സര്‍ ഇല്ലാത്ത യുവതിക്ക് കീമോതെറാപ്പി നല്‍കി കോട്ടയം മെഡിക്കല്‍ കോളേജ്; കാരണം സ്വകാര്യ ലാബുകളിലെ തെറ്റായ പരിശോധനാഫലം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍