എറണാകുളം ജില്ലയില്‍ രോഗത്തെ നേരിടാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഇതിനോടകം ഒരുക്കിയിട്ടുണ്ട്.
പനിബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിൽ കഴിയുന്ന യുവാവിന് നിപ ബാധയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് അധികൃതർ, എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസില്‍ ചേർന്ന ഉന്നത തല യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ജില്ലാകളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി എന്നിവരുൾപ്പെട്ട സംഘമാണ് ഇക്കാര്യം അറിയിച്ചത്. നിപ വൈറസ് ബാധയാണെന്ന് പൂര്‍ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്ത് വരണം. പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലെ ഫലം കാത്തിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം, നിപയാണെന്ന സ്ഥിരീകരണത്തിന് കാത്തുനിൽക്കാതെ തന്നെ മുൻ കരുതൽ നടപടികൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി. രോഗത്തെ നേരിടാൻ വേണ്ട എല്ലാ സജ്ജീകരണങ്ങളും ജില്ലയില്‍ ഇതിനോടകം ഒരുക്കിയിട്ടുണ്ട്. ഇൻസ്റ്റിട്യൂഷന്‍, മെഡിക്കൽ എന്നിങ്ങനെ രണ്ട് തരത്തിലുള്ള സംവിധാനങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ഐസോലേഷൻ വാർഡ്, ആംബുലൻസ് എന്നിവ ഉൾപ്പെടെ സജ്ജമാണ്. ജില്ലയിലെ മറ്റ് ആശുപത്രികൾക്കും മതിയായ മുൻകരുതൽ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഡിഎംഒ വ്യക്തമാക്കി.
നിലവിൽ വൈറസ് ബാധ സംശയിക്കുന്ന വിദ്യാർത്ഥിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുണ്ട്. യുവാവ് ഭക്ഷണം കഴിക്കുന്നുണ്ടെന്നും ജില്ലാ അധികൃതര്‍ വ്യക്തമാക്കി. അതേസമയം തെറ്റായി വാർത്തകൾ മാധ്യമങ്ങൾ പ്രചരിപ്പിക്കരുതെന്ന് ജില്ലാ കളക്ടർ എ സഫീറുള്ള പ്രതികരിച്ചു. വിവരങ്ങൾ നൽകുന്നതിനായി മീഡിയ സെൽ തുറന്നിട്ടുണ്ട്. രോഗം സംബന്ധിച്ച വാർത്തകൾക്ക് മീഡിയ സെല്ലിനെ ആശ്രയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു,
ആരോഗ്യ മന്ത്രി കെ കെ ശൈലജ വൈകുന്നേരത്തോടെ കൊച്ചിയിലെത്തും. ഈ സമത്ത് തന്നെ പുനെയിൽ നിന്നുള്ള റിപ്പോർട്ടും ലഭി ജില്ലയിൽ 50 പേർ നിരീക്ഷണത്തിലാണെന്നും ഡിഎംഒ അറിയിച്ചു. ക്കുമെന്നാണ് പ്രതീക്ഷയെന്നും ഡിഎംഒ വ്യക്തമാക്കി. വൈകീട്ട് നടക്കുന്ന ഉന്നത തല യോഗത്തിന് ശേഷം മറ്റ് വിവരങ്ങൾ അറിയിക്കും.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് നിപാ ബാധയുണ്ടെന്ന് സംശയിക്കുന്നതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് തൃശൂര്‍ ഡിഎംഒ ഡോ. കെ ജെ റീന. ജില്ലയിൽ 50 പേർ നിരീക്ഷണത്തിലാണെന്നും ഡിഎംഒ അറിയിച്ചു. പനി ബാധിച്ചിരിക്കെ യുവാവ് തൃശൂരില്‍ എത്തിയ സാഹചര്യത്തിലാണ് നടപടി. യുവാവ് രണ്ട് ആഴ്ചത്തെ തൊഴിൽ പരിശീലനത്തിനായാണ് തൃശൂരെത്തിയത്.
തൃശൂരെത്തുമ്പോൾ പനി ഉണ്ടായിരുന്നു. തൃശൂരിൽ നിന്ന് നാലാം ദിവസം യുവാവ് മടങ്ങി. യുവാവിന്‍റെ ഒപ്പമുണ്ടായിരുന്ന 22 വിദ്യാർത്ഥികൾക്കും ഇതുവരെ പനിയുടെ ലക്ഷണമുണ്ടായിട്ടില്ല. പനിയുടെ ഉറവിടം തൃശൂരല്ലെന്നും ഡിഎംഒ വ്യക്തമാക്കി.