UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിപ ഭീതി: പേരാമ്പ്രയില്‍ കുഴഞ്ഞു വീണയാളെ ആശുപത്രിയിലെത്തിച്ചില്ല; പരിക്കേറ്റ് ബസ്റ്റോപ്പില്‍ കിടന്നത് മൂന്നു മണിക്കൂര്‍

എന്നാല്‍ നിപ രോഗബാധയെ ഭയന്ന് മറ്റ് അസുഖമുള്ളവരെ രക്ഷിക്കാന്‍ വിമുഖതകാണിക്കരുതെന്ന് മെഡിക്കല്‍ ഓഫിസര്‍ പി ആര്‍ ഷാമിന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

നിപ വൈറസ് ബാധ ആദ്യം സ്ഥിരീകിരിച്ച് പേരാമ്പ്ര ചെമ്പനോട് കുഴഞ്ഞുവീണ അറുപതുകാരന്‍ തിരിഞ്ഞു നോക്കാനാളില്ലാതെ ബസ്‌റ്റോപ്പില്‍ കിടന്നത് മൂന്നു മണിക്കുര്‍.പേരാമ്പ്രയിലും പരിസരത്തും ആക്രിസാധങ്ങള്‍ ശേഖരിക്കുന്ന തമിഴ്‌നാട് സ്വദേശി ശേഖറിനാണ് ദുരനുഭവം ഉണ്ടായത്. സമീപത്തുണ്ടായിരുന്നവര്‍ വിവരമറിയിച്ചത് പ്രകാരം പേരാമ്പ്ര താലൂക്ക് ആശുപത്രി ജീവനക്കാരെത്തിയാണ് ഇയാളെ ആശുപ്രതിയില്‍ പ്രവശിപ്പിച്ചത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് കുഴഞ്ഞു വീഴാന്‍ ഇടയാക്കിയത്. വായില്‍ നിന്നും നുരയും പതയും വന്ന നിലയിലായിരുന്ന ശേഖരറിന് വീഴ്ചയില്‍ നെറ്റിയില്‍ മുറിവും സംഭവിച്ചിരുന്നു.

തുടര്‍ന്ന്‌ നാട്ടുകാര്‍ പന്നിക്കോട്ടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വിവരമറിയിച്ചത് പ്രകാരമാണ് താലൂക്ക് ആശുപത്രി അധികൃതര്‍ സ്ഥലത്തെത്തിയത്. ഈ സമയമത്രയും ശേഖര്‍ ബസ്റ്റോപ്പില്‍ ആരും ശ്രദ്ധിക്കാതെ കിടക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അല്‍പ്പം കൂടി വൈകിയിരുന്നെങ്കില്‍ ഇയാളുടെ സ്ഥിതി അപകടത്തിലായിരുന്നെന്നും ശേഖറിനെ ചികില്‍സിച്ച ഡോക്ടര്‍ പറഞ്ഞു. കയ്യുറയും മാസ്‌കും ധരിക്കാതെ സമീപിക്കാനുള്ള മടിയാണ് ശേഖറരിനെ ആശുപത്രിയിലെത്തിക്കുന്നതില് നി്ന്നും ആളുകളെ പിന്തിരിപ്പിച്ചതെന്ന് ചിലര്‍ പ്രതികരിച്ചു.
എന്നാല്‍ നിപ രോഗബാധയെ ഭയന്ന് മറ്റ് അസുഖമുള്ളവരെ രക്ഷിക്കാന്‍ വിമുഖതകാണിക്കരുതെന്ന് മെഡിക്കല്‍ ഓഫിസര്‍ പി ആര്‍ ഷാമിന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍