UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നിപ ചികില്‍സയ്ക്കുള്ള മരുന്നെത്തി; മെഡിക്കല്‍ കോളജിലെത്തിച്ചത് 2000 ഗുളികകള്‍

കോഴിക്കോട്ടെത്തിച്ച റിബാവൈറിന്‍ നിപാ വൈറസിനെ നൂറുശതമാനം ഫലപ്രദമായ മരുന്നല്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വൈറസിനെ പൂര്‍ണമായി തടയുന്ന മരുന്ന് ഇതു വരെ കണ്ടെത്തിയിട്ടില്ല. മരുന്നിലെ കുറിച്ച് ഇന്ന് പുറത്തുവന്ന വാര്‍ത്തകള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ളതാണെന്നും അധികൃതര്‍ പ്രതികരിച്ചു.

നിപ വൈറസിനെ പ്രതിരോധിക്കാനുള്ള റിബാ വൈറിന്‍ മരുന്നുകള്‍ കോഴിക്കോട്ടെത്തിച്ചു. നിപ വൈറസുമായി പ്രതിപ്രവര്‍ത്തനത്തിനുള്ള സാധ്യതയുള്ള മരുന്നിന്റെ 2000 ഗുളികളാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചത്. നിപ വൈറസിനെ മരുന്ന് മികച്ച രീതിയില്‍ പ്രതിരോധിക്കുമെന്നാണ് കരുതുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. മരുന്ന് എത്തിയതോടെ നിപ ബാധയ്ക്കുള്ള ചികില്‍സ കൂടുതല്‍ കാര്യക്ഷമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

അതേസമയം, കോഴിക്കോട്ടെത്തിച്ച റിബാവൈറിന്‍ നിപാ വൈറസിനെ പ്രതിരോധിക്കാന്‍ന്‍ നൂറുശതമാനം ഫലപ്രദമായ മരുന്നല്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. റിബാവൈറിന്‍ എന്ന ആന്റി വൈറസ് ഏജന്റ് നിപ്പാം വൈറസിനെതിരെയുള്ള സപ്പോര്‍ട്ടീവ് ചികിത്സയുടെ പ്രോട്ടോക്കോളില്‍ കേന്ദ്ര സംഘം ഉള്‍പ്പെടുത്തിയ മരുന്നുമാത്രമാണിത്. വൈറസിനെ പൂര്‍ണമായി തടയുന്ന മരുന്ന് ഇതു വരെ കണ്ടെത്തിയിട്ടില്ല. വൈറസ് ബാധ വളരെ തുടക്കത്തിലേ കണ്ടെത്തിയാല്‍ മികച്ച പരിചരണം നല്‍കാനും അതുവഴി ഒരു പരിധി വരെ മരണം തടയാനും സാധിക്കും. എന്നാല്‍ റിപാ വൈറിന്‍ എത്രത്തോളം ഫലപ്രദമാണെന്നതിനെ കുറിച്ചുള്ള പഠനങ്ങള്‍ നടന്നുവരികയാണെന്നും അരോഗ്യവകുപ്പ് അറിയിച്ചു. മരുന്നിലെ കുറിച്ച് ഇന്ന് പുറത്തുവന്ന വാര്‍ത്തകള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ളതാണെന്നും അധികൃതര്‍ പ്രതികരിച്ചു. നിപ സംബന്ധിച്ച വാര്‍ത്തകളുടെ റിപോര്‍ട്ടിങ്ങില്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു.

അതേസമയം കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ റിപോര്‍ട്ട് സംഭവത്തില്‍ കേരളത്തിലെത്തുന്ന സഞ്ചാരികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി രാജീവ് സദാന്ദന്‍ അറിയിച്ചു. വൈറസ്ബാധ നിയന്ത്രണ വിധേയമാണ്, തീര്‍ത്തും പ്രാദേശികമായാണ് വൈറസ് ബാധ കണ്ടെത്തിയത്. മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട്, മലപ്പുറം കണ്ണുര്‍, വയനാട് ജില്ലകളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളാ സന്ദര്‍ശനം തീര്‍ത്തു സുരക്ഷിതമാണ്. എന്നാല്‍ മുന്‍കരുതലിന്റെ ഭാഗമായി ഈ ജില്ലകളെ താല്‍ക്കാലികമായി സഞ്ചാരികള്‍ ഒഴിവാക്കാമെന്നും വിനോദ സഞ്ചാര വകുപ്പ് സെക്രട്ടറിയുടെ പത്രകുറിപ്പ് വ്യക്തമാക്കുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍