UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിപ ഒരു മരണം കൂടി; മരണസംഖ്യ 11 ആയി

മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാന ജീവനക്കാര്‍ക്കെതിരെ കേസ്

നിപ വൈറസ് റിപ്പോര്‍ട്ട്‌ ചെയ്ത കോഴിക്കോട് ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചു. പേരാമ്പ്ര ചരങ്ങരോത്ത് സ്വദേശി മുസയാണ് മരിച്ചത്. നിപ ബാധ മുലം ആദ്യം മരണം റിപോര്‍ട്ട് ചെയ്ത കുടംബത്തിലെ അംഗമാണ് മൂസ. ഇതോടെ സംസ്ഥാനത്ത് നിപ ബാധിച്ച മരിച്ചവരുടെ എണ്ണം 11 ആയി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മുസയുടെ മരണം.

അതേസമയം, ജില്ലയില്‍ നിപ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കാന്‍ ശ്മാശന അധികൃതര്‍ വിസമ്മതിച്ച സംഭവത്തില്‍ പോലീസ്‌ കേസ് രജിസ്റ്റര്‍ ചെയ്തു. ശ്മശാന ജീവനക്കാരായ രണ്ട് പേര്‍ക്കെതിരെയാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയതത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍