UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നിപയുടെ ഉറവിടെ പഴം തീനി വവ്വാലെന്ന് സ്ഥിരീകരണം

നിപ ബാധയുടെ രണ്ടാം ഘട്ടത്തില്‍ ശേഖരിച്ച സാംപിളുകളിലാണ് ഐഎംസിആര്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയും ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്.

സംസ്ഥാനത്തൊട്ടാകെ ഭീതി പടര്‍ത്തി കോഴിക്കോട് ജില്ലയില്‍ അടുത്തിടെ റിപോര്‍ട്ട് ചെയുയ്ത നിപ വൈറസിന്റെ ഉറവിടം പഴം തീനി വവ്വാലെന്ന് സ്ഥിരീകരണം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐഎംസി ആര്‍) നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. നിപ ബാധയുടെ രണ്ടാം ഘട്ടത്തില്‍ ശേഖരിച്ച സാംപിളുകളിലാണ് ഐഎംസിആര്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയും ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. രോഗബാധയുടെ ആദ്യഘട്ടത്തില്‍ ശേഖരിച്ച വവ്വാലുകളുടെ സാംപിളുകളില്‍ വൈറസ് ബാധ കണ്ടെത്തിയിരുന്നില്ല.

അതേസമയം, നിപ വൈറസ് ബാധ ആവര്‍ത്തിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് അടുത്ത ഡിസംബര്‍ മുതല്‍ മേയ് വരെ കനത്ത ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു. മുന്‍പ് വൈറസ് ബാധ റിപോര്‍ട്ട് ചെയ്ത ബംഗ്ലാദേശില്‍ രോഗം പലതവണ അവര്‍ത്തിച്ച പശ്ചാത്തലത്തിലാണ് മുന്‍ കരുതല്‍ നിര്‍ദേശം. എന്നാല്‍ നിപ ആദ്യം റിപോര്‍ട്ട് ചെയ്ത മലേഷ്യയില്‍ ഇത് പിന്നീട് അവര്‍ത്തിച്ചിട്ടില്ല. കോഴിക്കോട് മലപ്പുറം ജില്ലകളെ നിപ വൈറസ് മുക്ത മേഖലയായി പ്രഖ്യാപിച്ചതിന് തൊട്ടു പിറകെയാണ് നിപയുടെ ഉറവിടം കണ്ടെത്തി ഐഎംസിആര്‍ റിപോര്‍ട്ട് പുറത്തുവന്നത്. 31നു ശേഷം സംസ്ഥാനത്ത് ഒരൊറ്റയാളില്‍പ്പോലും നിപ്പ സ്ഥിരീകരിച്ചിരുന്നില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍