UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിപ ഭീഷണി; കേരളയാത്ര ഒഴിവാക്കണമെന്ന് തമിഴ്‌നാട്

കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കെത്തുന്ന ചക്ക ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.

നിപ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അവധിക്കാലമായതിനാല്‍ കൂടുതല്‍ പേര്‍ കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. യാത്രകളില്‍ കോഴിക്കോടും പരിസരപ്രദേശങ്ങളും ഒഴിവാക്കണം ആതിവ ജാഗ്രത പുലര്‍ത്തണമെന്നും തമിഴ്‌നാട് ആരോഗ്യ വകുപ്പ് പ്രത്യേകം പറയുന്നു.

മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലക്കടുത്തുള്ള കേരള- =തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളായ നീലഗിരി, കോയമ്പത്തൂര്‍ മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്താനും മുന്നറിയിപ്പ് ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ പനിബാധിതരുടെ കണക്കുകള്‍ എടുക്കാനും, കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്കെത്തുന്ന ചക്ക ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍