UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിപാ വൈറസ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം; പനിമുലം മരണം നടന്ന വീട്ടിലെ കിണറില്‍ വവ്വാലുകള്‍

നിപാ വൈറസ് ബാധയെ തുടര്‍ന്ന കോഴിക്കോട് ചങ്ങരോത്ത് മുന്നു പേര്‍ മരിച്ച വീട്ടിലെ കിണറില്‍ വവ്വാലിനെ കണ്ടെത്തി. ചങ്ങരോത്ത് മുസയുടെ വീട്ടിലെ കിണറിലാണ് വവ്വാലിനെ കണ്ടെത്തിയത്.

കോഴിക്കോട് ജില്ലയിലുണ്ടായ പനിമരണങ്ങള്‍ക്ക് നിപ വൈറസ് കാരണമായെന്ന്‌ വ്യക്തമായതോടെ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം. രോഗം പടര്‍ന്ന് പിടിക്കാതിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാ ജില്ലകളിലും കര്‍ശനമായി നടപ്പാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോട് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും, അവധിയിലുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അടിയന്തിരമായി തിരിച്ചെത്തണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. കടുത്ത പനിയോടൊപ്പം തലവേദന ഛര്‍ദി, കടുത്ത ക്ഷീണം, ബോധക്ഷയം, കാഴ്ച മങ്ങല്‍ തുടങ്ങിയ ക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ഉചിതമായ ചികില്‍സ തേടണമെന്നും, മതിയായ പരിശോധനകള്‍ക്ക് വിധേയരാവാനും ആരോഗ്യ വകുപ്പ് നിര്‍ദേശത്തില്‍ പറയുന്നു.

അതേസമയം, നിപാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് ചങ്ങരോത്ത് മുന്നു പേര്‍ മരിച്ച വീട്ടിലെ കിണറില്‍ വവ്വാലിനെ കണ്ടെത്തി. ചങ്ങരോത്ത് മുസയുടെ വീട്ടിലെ കിണറിലാണ് വവ്വാലിനെ കണ്ടെത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.  മുസയും പനിബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. വവ്വാലുകള്‍ പോവാതിരിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ കിണര്‍ മൂടിയതായും മന്ത്രി അറിയിച്ചു. കിണറില്‍ വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്തിയതോടെ വെള്ളത്തിലൂടെയാണ് വൈറസ് പടര്‍ന്നതെന്ന കരുതുന്നതായും മന്ത്രി അറിയിച്ചു. ജില്ലയിലെ പനി ചികില്‍സ കാര്യക്ഷമാക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് വെന്റിലേറ്റര്‍ കൂടി സ്ഥാപിച്ചു. ജനങ്ങളുടെ പരിഭ്രാന്തി അകറ്റാന്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍