UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോഴിക്കോട്ടെ പനി മരണം: നിപ വൈറസെന്ന് സ്ഥിരീകരണം; കേന്ദ്ര സംഘം കോഴിക്കോട്ടേക്ക്

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഇതുവരെ ആറുപേരാണ് പനി ബാധിച്ച് മരിച്ചത്

കോഴിക്കോട് ജിലയില്‍ ആളുകള്‍ മരിക്കാനിടയായ പനിക്ക് കാരണം നിപ്പാ വൈറസ് മുലമാണെന്ന് സ്ഥിരീകരണം. പനിമൂലം മരിച്ച രണ്ട് പേരിലും ചികില്‍സയിലുള്ള ഒരാളിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരുടെ ശരീര ശ്രവങ്ങള്‍ പരിശോധിച്ച ദേശീയ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടാണ് ഇക്കാര്യം അറിയിച്ചത്.

നിപ്പാ വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കേന്ദ്ര സംഘം കോഴിക്കോട്ടേക്ക് തിരിച്ചതായി റിപോര്‍ട്ടുകളുണ്ട്. ഇന്ന് ജില്ലയിലെത്തുന്ന സംഘം പനിബാധിത മേഖലയായ പേരാമ്പ്ര സന്ദര്‍ശിക്കും. സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജയും കോഴിക്കോട് ക്യാംപ് ചെയ്ത് സ്ഥിതിഗതികള്‍ നിരീക്ഷിക്കും. പനി നേരിടാന്‍ സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. കോഴിക്കോട്ടെ പനിമരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെയും നിയോഗിച്ചു. പനിയെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തിറക്കും.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഇതുവരെ ആറുപേരാണ് പനി ബാധിച്ച് മരിച്ചത്. മുന്നിയൂര്‍, ചട്ടിപ്പറമ്പ്, തെന്നല സ്വദേശികളാണു മരിച്ചത്.നിലവില്‍ ചികില്‍സയില്‍ കഴിയുന്ന ഏഴുപേരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് പുറമെ 25 പേര്‍ രോഗലക്ഷണങ്ങളുമായി ചികില്‍സയിലുണ്ട്.

കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ പനി ബാധിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ ഭയപ്പേടേണ്ട സാഹചര്യമില്ലെന്ന് മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലെ തലവന്‍ പ്രൊഫ. ജി അരുണ്‍കുമാറും വ്യക്തമാക്കി. മേഖലയില്‍ പരിശോധന നടത്തിയ ശേഷമായിരുന്നു മെഡിക്കല്‍ സംഘത്തിന്റെ പ്രതികരണം.

കോഴിക്കോട് പടര്‍ന്നുപിടിച്ച അജ്ഞാത പനിക്ക് പിന്നിലെന്ത്?; എടുക്കേണ്ട മുന്‍കരുതലുകള്‍

അഴിമുഖം വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍