UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നിരവ് മോദിയില്‍ നിന്നും വാങ്ങി കാമുകിയ്ക്ക് നല്‍കിയ ഒന്നരക്കോടിയുടെ വജ്രമോതിരം വ്യാജം; പ്രണയം തകര്‍ന്ന യുവാവ് നിയമ നടപടിക്ക്

4.2 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അല്‍ഫോണ്‍സോ കാലിഫോര്‍ണിയ സുപ്പീരിയര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

വിവാദ വജ്രവ്യാപാരി നീരവ് മോദിയില്‍ നിന്നും വാങ്ങി കാമുകിയ്ക്ക് സമ്മാനിച്ച ഒന്നരക്കോടി രൂപയുടെ മോതിരങ്ങള്‍ തകര്‍ത്തത് യുവാവിന്റെ കുടുംബ ജീവിതവുമാണ്. 2 ലക്ഷം യുഎസ് ഡോളറിന് വാങ്ങിയ വജ്രമോതിരം വ്യാജമാണെന്ന് തിരിച്ചറിഞ്ഞതാണ് കനേഡിയന്‍ പൗരന് തിരിച്ചടിയായത്. സംഭവത്തില്‍ നിയമ നടപടികളുമായി കാലിഫോര്‍ണിയ സുപ്പീരിയര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് അല്‍ഫോണ്‍സോ. 4.2 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിട്ടള്ളത്. മോതിരങ്ങള്‍ വ്യാജമാണെന്ന് അറിഞ്ഞതോടെ കാമുകിയും കുടുംബവും തട്ടിപ്പ്കാരനാണെന്ന് ആരോപിച്ച് വിവാഹബന്ധത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു.

ഹോങ്കോംഗില്‍  വച്ചുള്ള ബന്ധത്തിന്റെ പേരിലാണ് 2 ലക്ഷം യുഎസ് ഡോളര്‍ ചിലവിട്ട് നിരവ് മോദിയില്‍ നിന്നും അല്‍ഫോണ്‍സോ വജ്രമോതിരങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. ഒരു പേയ്മെന്റ് പ്രൊസസിംഗ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായ അല്‍ഫോണ്‍സോ 2012ല്‍ ബെവെര്‍ലി ഹില്‍സ് ഹോട്ടലിന്റെ ആഘോഷങ്ങളില്‍ വച്ചായിരുന്നു നിരവുമായിപരിചയപ്പെട്ടത്. പിന്നീട് മാലിബുവില്‍ വെച്ചും കണ്ടുമുട്ടിയതോടെ നല്ലൊരു സൗഹൃദബന്ധത്തിലേക്ക് നീങ്ങുകയും ചെയ്യ്തു.

ഇതിനിടെ കാമുകിയെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയ അല്‍ഫോണ്‍സോ നിരവ് മോദിയുമായ ബന്ധപ്പെടുകയും പഴയ സൗഹൃദത്തിന്റെ പേരില്‍ വജ്രമോതിരം ഓര്‍ഡര്‍ ചെയ്യുകയുമായിരുന്നു. ആദ്യം 120,000 യുഎസ് ഡോളറിന്റെ 3.2 കാരറ്റ് മോതിരവും, രണ്ടാമത് 80000 ഡോളറിന്റെ 2.5 കാരറ്റ് ഡയമണ്ട് മോതിരവും വാങ്ങി. പിന്നീട് വജ്രത്തിന്റെ ക്വോളിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയതോടെ ഇതിനായി പല തവണ മോദിയുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ മോദി ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെ സമ്മാനമായി ലഭിച്ച മോതിരം ഇന്‍ഷ്വര്‍ ചെയ്യാന്‍ അപ്രൈസറെ കണ്ടതോടെ മോതിരം വ്യാജമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഇതോടെ തന്നെ വഞ്ചിക്കുകയായിരുന്നെന്ന് അരോപിച്ച് യുവതി ബന്ധത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. വലിയൊരു കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥന്‍ ചതിയില്‍ വീണെന്ന് ആരോപിച്ചായിരുന്നു കാമുകിയുടെ പിന്‍മാറ്റം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍