UPDATES

മന്‍മോഹന്‍ സിംഗിന് മറുപടിയില്ല, രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് ധനമന്ത്രി

സാമ്പത്തിക രംഗത്ത് രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ എണ്ണമിട്ട് പറഞ്ഞാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

ജിഡിപി വളര്‍ച്ച അഞ്ച് ശതമാനമായി കുറഞ്ഞത് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി ദീര്‍ഘകാലം നിലനില്‍ക്കുമെന്നതിന്റെ സൂചനയാണെന്ന് മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോപങ്ങൾ തള്ളി ധനമന്ത്രി നിർമല സിതാരാമൻ. രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് വ്യക്തമാക്കിയായിരുന്നു നിര്‍മല സീതാരാമന്‍ മന്‍മോഹന്റെ ആരോപണങ്ങൾ പ്രതിരോധിച്ചത്.

രാജ്യത്തെ എല്ലാ മേഖലളുമായുംസ സർക്കാർ നിരീക്ഷിക്കുന്നുണ്ട്, പിന്തുണയോ സഹായമോ ആവശ്യമുണ്ടെന്ന് ഏതെങ്കിലും മേഖലയില്‍നിന്ന് ആവശ്യമുയര്‍ന്നാല്‍ അവിടെ ഇടപെടാൻ സര്‍ക്കാര്‍ തയ്യാറാണ്. സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ ഏതെങ്കിലും മേഖലയിലുള്ളതര്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ അവരെ സ്വാഗതം ചെയ്യും. മൊത്ത ആഭ്യന്തര ഉത്പാദനത്തിലെ ഇടിവ് തന്റെ മാത്രം നിയന്ത്രണത്തിലുള്ള കാര്യമല്ല. സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജി.എസ്.ടി കൗണ്‍സിലാണ് വിഷയത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ധനമന്ത്രി പറയുന്നു.

എന്നാൽ, മൻമോഹൻ സിങ് ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു നിർമല സിതാരാമന്റെ നിലപാട്. സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച (ജിഡിപി) കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കുറവ് നിരക്കായ അഞ്ചു ശതമാനം മാത്രമാണ് രേഖപ്പെടുത്തിയതെന്ന കണക്ക് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രി രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.

 

‘നോട്ടുനിരോധനം എന്ന ദുരന്തവും ജിഎസ്ടിയും സമ്പദ്‌വ്യവസ്ഥയെ തളര്‍ത്തി, മാന്ദ്യത്തിനു കാരണം മോദി സര്‍ക്കാരിന്റെ മിസ്‌മാനേജ്മെന്റ്’, രൂക്ഷവിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ്

രാജ്യത്തെ ഫാക്ടറി ഉത്പാദന രംഗത്തെ വളര്‍ച്ച കേവലം 0.6 ശതമാനമാണ്. ജി എസ് ടി മുന്നൊരുക്കങ്ങള്‍ ഇല്ലാതെ നടപ്പാക്കിയതും മനുഷ്യനിര്‍മിത ദുരന്തമായ നോട്ടുനിരോധനം നടപ്പാക്കിയതും ഏല്‍പ്പിച്ച ആഘാതത്തില്‍നിന്നും സമ്പദ് വ്യവസ്ഥ മുക്തമായിട്ടില്ലെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

സാമ്പത്തിക രംഗത്ത് രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ എണ്ണമിട്ട് പറഞ്ഞാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഉപഭോക്തൃ ഡിമാന്റില്‍ വന്‍ കുറവാണ് ഉണ്ടായതെന്നത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണ്. നികുതി വരുമാനത്തില്‍ വലിയ കുറവുണ്ടായത് ആശങ്ക ഉണ്ടാക്കുന്നതാണ്. നികുതി സംവിധാനത്തിലെ നടപ്പിലാക്കപ്പെടുന്ന ഭീകരമായ അന്തരീക്ഷം കാരണം നികുതിയില്‍നിന്നുള്ള വരുമാനം വര്‍ധിക്കുന്നില്ല. സാമ്പത്തിക അതിജീവനത്തിന്റെ പാതയിലല്ല രാജ്യമെന്നതിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹം പറയുന്നു.

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍