UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു പ്രധാനമന്ത്രി മറ്റൊരു പ്രധാനമന്ത്രിക്ക് ജന്‍മം നല്‍കുന്ന രീതി ഇല്ലാതാക്കിയത് ബിജെപി: നിതിന്‍ ഗഡ്കരി

ജനാധിപത്യം ഇല്ലാതാകുന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന രാജ്യത്തെ കരകയറ്റിയത് ബിജെപിയാണ്. കാരണം ബിജെപി ഒരു കുടുംബത്തിന്റെ മാത്രം പാര്‍ട്ടിയല്ലെന്നും അദ്ദേഹം പറയുന്നു.

പാവപ്പെട്ട ജനതയുള്ള സമ്പന്ന രാഷ്ട്രമാണ് ഇന്ത്യയെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മുന്‍പ് രാജ്യം ഭരിച്ചവര്‍ തങ്ങളുടെ കുടുംബത്തിന് മാത്രം നേട്ടം കിട്ടാന്‍ പ്രവര്‍ത്തിച്ചതാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാകാന്‍ ഇടയായതാണെന്നും ഗഡ്കരി ആരോപിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു പ്രധാന മന്ത്രി മറ്റൊരു പ്രധാനമന്ത്രിക്ക് ജന്‍മം നല്‍കുന്ന രീതിയാണ് രാജ്യത്ത് ഇതുവരെ നിലനിന്നിരുന്നത്. ഈ അവസ്ഥ മാറ്റിയത് ബിജെപിയാണ്. ഒരു പ്രധാനമന്ത്രിയുടെ അടുത്ത തലമുറയും പ്രധാനമന്ത്രിയാകാന്‍ തയ്യാറാവുന്നു. മുഖ്യമന്ത്രിയുടെ മക്കള്‍ മുഖ്യമന്ത്രിയാകുന്നു. ജനാധിപത്യം ഇല്ലാതാകുന്ന അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന രാജ്യത്തെ കരകയറ്റിയത് ബിജെപിയാണ്. കാരണം ബിജെപി ഒരു കുടുംബത്തിന്റെ മാത്രം പാര്‍ട്ടിയല്ലെന്നും അദ്ദേഹം പറയുന്നു.

മുന്‍ പ്രധാനമന്ത്രി എ ബി വാജ്പേയി ആണ് പാര്‍ട്ടിയുടെ പരമോന്നത നേതാവ്. ജാതിയുടെയോ, മതത്തിന്റെയോ ഭാഷയുടേയോ പേരിലുള്ള വേര്‍തിരിവുകള്‍ പാര്‍ട്ടിക്കില്ല. കാലാകാലങ്ങളില്‍ നേതൃത്വം മാറുന്നുണ്ട്. ഇപ്പോല്‍ അമിത് ഷായും നരേന്ദ്ര മോദിയുമാണ് പാര്‍ട്ടിയുടെ നേതൃത്വം. എന്നാല്‍ ബിജെപി ഏതെങ്കിലും പ്രത്യേക വ്യക്തിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും ഗഡ്കരി പറയുന്നു.
രാജ്യത്തിന്റെ വികസനത്തിനായി കൃഷി, വ്യസായം, സര്‍വീസ് മേഖലകള്‍ ഇനിയും മുന്നേറണമെന്നും ഗഡ്കരി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

 

രാഹുൽ ഈശ്വർ അല്ല രാഹുൽ ഗാന്ധിയാണ് നേതാവെന്ന് ഓര്‍മ്മിപ്പിക്കേണ്ടി വരിക; കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും ദയനീയമായ പതനത്തിലാണ്-എന്‍ പ്രഭാകരന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍